സ്വര്‍ണവില ഇന്നും വന്‍ കുതിപ്പില്‍; ആഭരണം വാങ്ങുമ്പോള്‍ ഈ മാറ്റത്തിന് ശ്രമിക്കൂ, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. സ്വര്‍ണം വാങ്ങാന്‍ ഇനി സാധിക്കണം എന്നില്ല എന്ന മട്ടിലേക്ക് കാര്യങ്ങളെത്തി. അവശ്യം വേണ്ടവര്‍ പഴയ ആഭരണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നത്. ദിനേന ധരിക്കാന്‍ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങളും വാങ്ങുകയാണ്. 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ അധികം വൈകാതെ ജനങ്ങള്‍ കൈവിടുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
ഡോളര്‍ മൂല്യം ഉയര്‍ന്നുവരുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകേണ്ടതാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ വലിയ ഇടിവിലേക്ക് വീണു. കഴിഞ്ഞ പത്ത് വര്‍ഷമായി രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞു വരുന്നതാണ് സ്വര്‍ണവില കൂടാന്‍ ഒരു കാരണം. രൂപയുടെ മൂല്യമിടിവ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

രൂപ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയാണ് ചെയ്യുക. ആവശ്യമുള്ള മിക്ക വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യത്തിന് ഇത് തിരിച്ചടിയാണ്. കയറ്റുമതി വേണ്ടത്ര കുതിക്കാതിരിക്കുകയും ഇറക്കുമതി ചെലവ് കൂടുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. രൂപ മൂല്യം കൂടുകയോ കയറ്റുമതി വര്‍ധിക്കുകയോ ചെയ്താലേ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കൂ.
ഇന്നത്തെ സ്വര്‍ണവില അറിയാം
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. 10585 രൂപയാണ് ഒരു ഗ്രാമിന്റെ വില. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് 24 കാരറ്റ് സ്വര്‍ണത്തിന് പോലും ഇത്രയും വിലയില്ലായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84680 രൂപയായി. 440 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8700 രൂപയായി.
22 കാരറ്റ് സ്വര്‍ണത്തിന് 85000ത്തിന് അടുത്തേക്ക് എത്തിയതോടെ പലരും താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണത്തെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന പണിക്കൂലിയാണ് താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണം വാങ്ങുമ്പോഴുള്ള വെല്ലുവിളി. മറ്റൊന്ന് തിളക്കം കുറയുമെന്നതും ഗോള്‍ഡ് ലോണിന് സ്വീകരിക്കില്ല എന്നതും തിരിച്ചടിയാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6765 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4365 രൂപയുമായി. വിലക്കുറവ് മാത്രമാണ് ഇത്തരം സ്വര്‍ണത്തിന് പ്രിയമേറാനുള്ള ഘടകം.
ആഭരണം വാങ്ങുന്നതിന് മുമ്പ്
വില ഉയര്‍ന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗമായി പലരും താഴ്ന്ന കാരറ്റ് സ്വര്‍ണം സ്വീകരിക്കുന്നുണ്ട്. ഈ കാരറ്റുകളില്‍ ആഭരണം മാത്രമേ കിട്ടൂ. വാങ്ങുന്നതിന് മുമ്പ് കൃത്യമായി ചോദിച്ചറിഞ്ഞ ശേഷം മാത്രം വാങ്ങുക. പണിക്കൂലി, ജിഎസ്ടി, മടക്കി വില്‍ക്കുമ്പോള്‍ കിട്ടുന്ന വില എന്നിവയെല്ലാം ആഭരണം വാങ്ങുന്ന വേളയില്‍ തന്നെ ചോദിച്ചറിയണം.
അതേസമയം, സ്വര്‍ണത്തിന് ബദലായി വെള്ളി ഉപയോഗിക്കുന്നവരും കൂടി വരികയാണ്. വെള്ളിക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഇതോടെ വെള്ളി വിലയും നേരിയ തോതില്‍ ഉയരുകയാണ്. ഗ്രാമിന് 144 രൂപയാണ് ഇന്ന് കേരളത്തിലെ വെള്ളി വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3762 ഡോളറായി. ഡോളര്‍ സൂചിക 98.18 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 88.67 ആയി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 84840 രൂപയാണ്.












Click it and Unblock the Notifications