Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാർ സ്വർണം ഉപേക്ഷിക്കുന്നോ? അമ്പരപ്പിച്ച് ഈ കണക്കുകൾ..കാരണമെന്ത്?

ലോകത്ത് സ്വർണത്തിന് ഏറ്റവും കൂടുതൽ ഡിമാന്‌റുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുറത്തുവന്ന കണക്കുകൾ പ്രകാരം 2020 ൽ രാജ്യത്ത് സ്വർണത്തിന്റെ ആവശ്യകത 446.4 ടൺ ആയിരുന്നു. 2021 ൽ ഇത് 797.3 ടണ്ണായി ഉയർന്നു. 2022 ൽ ഇത് 774 ടണും ആയിരുന്നു.

എന്നാൽ രാജ്യത്തെ സ്വർണത്തിന്റെ ഡിമാന്റിൽ വൻ ഇടിവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതിയും കുത്തനെ കുറഞ്ഞിരിക്കുകയാണ്.

 gold-price

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സാധാരണ നിലയിൽ 800 മുതൽ 900 ടൺ സ്വർണമാണ് പ്രതിവർഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ 2022-23 സാമ്പത്തിക വർഷം സ്വർണം ഇറക്കുമതി 30 ശതമാനം കുറഞ്ഞ് 31.8 ബില്യൺ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ 45.2 ബില്യൺ യുഎസ് ഡോളറായിരുന്നു സ്വർണ ഇറക്കുമതി. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇറക്കുമതി വലിയ തോതിൽ കുറയാൻ ആരംഭിച്ചതെന്നും കണക്കുകൾ പറയുന്നു.
ഈ വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 600 യുഎസ് ഡോളറായിരുന്നു.

അതേസമയം വെള്ളിയുടെ ഇറക്കുമതി വർധിച്ചിട്ടുണ്ട്. 66 ശതമാനമായി ഉയർന്ന് 5.3 ബില്യൺ യുസ് ഡോളറായിരുന്നു 2022-2023 ൽ വെള്ളി ഇറക്കുമതി. താങ്ങാനാവുന്ന വിലയും വൈവിധ്യവുമാണ് വെള്ളിയ്ക്ക് മുൻഗണന നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

സ്വർണ വിലയിലെ കുതിച്ച് ചാട്ടമാണ് ഡിമാന്റ് കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപെടുന്നത്. വില വർധിക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾക്ക് സ്വർണത്തോടുള്ള താത്പര്യം കുറയുകയും ഇത് ആഭരണ നിർമ്മാതാക്കളേയും വിതരണക്കാരേയും കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

gold-oneindia-

ആഭ്യന്തര വിപണണിയിൽ സ്വർണത്തിന് റെക്കോഡ് വിലവർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അമേരിക്കയിലേയും യൂറോപ്പിലേയും ബാങ്കിംഗ് മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ, ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ കുതിപ്പ്, യുഎസ് ഡോളർ ദുർബലമായത്, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില പെട്ടെന്ന് ഉയരാൻ കാരണമായത്.

2023 ന്റെ തുടക്കം മുതൽ തന്നെ സ്വർണം കുതിപ്പ് തുടങ്ങിയിരുന്നു. പിന്നീട് നാൾക്ക് നാൾക്ക് വില വർധിക്കുന്നതായിരുന്നു കാഴ്ച. മാർച്ച് 17 ന് ഒറ്റ ദിവസത്തിനിടയിൽ ഒറ്റയടിക്ക് ആയിരത്തിന് മുകളിൽ രൂപയുടെ വർധനവായിരുന്നു സ്വർണ വിലയിൽ ഉണ്ടായത്. ഏപ്രിൽ 5 ന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 45,000 രൂപയായിരുന്നു ഒരു പവന് ഉണ്ടായിരുന്നത്.

ആഭ്യന്തര വിപണയിൽ വില വർധിച്ചതോടെ ഡിമാന്റ് വൻ രീതിയിൽ ഇടിയാൻ കാരണമായി. മാത്രമല്ല ഉയർന്ന ഇറക്കുമതി തീരുവയും തിരിച്ചടിയായി. 15 ശതമാനമാണ് നിലവിലെ ഇറക്കുമതി ചുങ്കം, മാത്രമല്ല 3 ശതമാനം ജി എസ് ടിയും. ഇതെല്ലാം ഇറക്കുമതിയെ ബാധിക്കുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വരും ദിവസങ്ങളിലും സ്വർണ വില വർധിക്കാൻ കാരണമാകുമെന്ന് തന്നെയാണ് വിപണിയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വില 60,000 തൊടാനുള്ള സാധ്യതയും കൽപിക്കപ്പെടുന്നുണ്ട്. ആഗോള വിപണയിലെ സാഹചര്യങ്ങൾ വിലയിരുത്തലുകൾ ശരിവെയ്ക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം വാങ്ങുകയെന്നത് അപ്രാപ്യമാകും. കൂടുതൽ സുരക്ഷിത ലോഹമെന്ന നിലയിൽ ആളുകൾ വെള്ളി ആഭരണങ്ങളിലേക്ക് തിരിയാൻ കാരണമാകും. ഇത് സ്വർണ വിപണിയിൽ കൂടുതൽ തിരിച്ചടിക്ക് കാരണമാകുമെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+