സ്വർണ വിലക്ക് എന്തുപറ്റി? രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്, ഇടിഞ്ഞത് എത്രയെന്ന് അറിയുമോ
തിരുവനന്തപുരം: സ്വർണ വിലയില്‍ വലിയ ഏറ്റക്കുറിച്ചിലായിരുന്നു മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്. മെയ് അഞ്ചിന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണം കുതിച്ചു. പവന് 45750 രൂപ എന്ന നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. എന്നാല്‍ ഇതിന് ശേഷം സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറിയെങ്കിലും കുറവിനായിരുന്നു മുന്‍തൂക്കം.
സ്വർണ വിലയിലെ വർധനവോടെയായിരുന്നു മാസം ആരംഭിച്ചതിനാല്‍ എന്നതിനാല്‍ തന്നെ തുടർ ദിവസങ്ങളിലും വില വർധിക്കുമോയെന്ന ആശങ്ക ശക്തമായിരുന്നു. ജുലൈ നാലാം തിയതി സംസ്ഥാനത്ത് സ്വർണത്തിന് ഒറ്റയടിക്ക് 500-ല്‍ അധികം രൂപയായിരുന്നു കുറഞ്ഞത്. വെള്ളിയാഴ്ച 240 രൂപയോളം ഉയർന്നതിന് ശേഷമായിരുന്നു ശനിയാഴ്ച സ്വർണ വിലയിലെ വന്‍ ഇടിവ്.

ശനിയാഴ്ച സ്വർണത്തിന് പവന് 560 രുപ കുറഞ്ഞു. ഇതോടെ 44240 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. വെള്ളിയാഴ്ച 44800 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. ഗ്രാമിന് 56 രൂപ കുറഞ്ഞ് 5535 രൂപയുമായി. അതിശയകരമെന്നോണം രണ്ട് ദിവസത്തിനിപ്പുറവും ശനിയാഴ്ചത്തെ നിരക്കിലാണ് ഇന്നത്തേയും വില്‍പ്പന.
ഞായാറാഴ്ച മാർക്കറ്റ് അവധിയായതിനാല്‍ സ്വർണ നിരക്കില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ തന്നെ തിങ്കളാഴ്ച വിലയില്‍ വ്യത്യാസമുണ്ടാവുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. എന്നാല്‍ തിങ്കാളാഴ്ചയും 44240 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടക്കുന്നത്. ഫലത്തില്‍ മൂന്ന് ദിവസമായി സമീപകാലത്തെ ഏറ്റവും താഴ്ന നിരക്കിലാണ് സ്വർണ വില.
രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയുമാണ് 44240 രൂപ. ഇതിന് മുമ്പ് ഏപ്രില്‍ നാലിനാണ് സ്വർണ വില 44240 എന്ന നിരക്കിലെത്തിയത്. ഏപ്രിൽ 3-ന് രേഖപ്പെടുത്തിയ 43,760 രൂപയാണ്, മാർച്ച് മാസത്തിനു ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വില. അതിന് ശേഷം സ്വർണ വില പടിപടിയായി ഉയർന്നാണ് മെയ് 5 ലെ 45,760 രൂപ എന്ന നിരക്കിലേക്ക് എത്തിയത്. അവിടുന്ന് കൃത്യം ഒരു മാസത്തിന് ശേഷം സ്വർണം വീണ്ടും 44240 എന്ന നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മെയ് 5 ലെ കണക്കുകമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മാസം കൊണ്ട് സ്വർണ വിലയിലുണ്ടായിരിക്കുന്ന കുറവ് 1,520 രൂപയുടേതാണ്. ജൂൺ മാസത്തിൽ ഇതുവരെയായി സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 44,800 രൂപയുമാണ്. രാജ്യന്തര വിപണയിലും സ്വർണ വിലയില്‍ ഇന്ന് വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ല. രാജ്യാന്തര വിപണിയിൽ സ്വർണ വില, ഔൺസിന് 1,945 ഡോളറിൽ തുടരുകയാണ്.
അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. പ്രതിസന്ധികള്‍ മറികടന്ന് അമേരിക്കൻ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും മുന്നേറ്റവും സ്വർണത്തിന് തിരിച്ചടിയായി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. രണ്ട് രാജ്യങ്ങളിലും ആവശ്യക്കാര്‍ കുറഞ്ഞതും വില കുറയാന്‍ കാരണമായി.












Click it and Unblock the Notifications