Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുതിച്ചു; വിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണവിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം. ഏറിയും കുറഞ്ഞുമാണ് രാജ്യാന്തര വിപണിയിലെ വില മുന്നോട്ട് പോകുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നും ഇല്ലെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് ഫെഡറല്‍ റിസര്‍വിലെ ഒരു ഗവര്‍ണറെ ട്രംപ് പുറത്താക്കിയത്. അപ്രതീക്ഷിത സംഭവത്തില്‍ ഡോളര്‍ ഏറിയും കുറഞ്ഞുമാണ് കിതക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കയറി വരുന്നു എന്നാണ് പുതിയ വിവരം. ഇതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ ഇനിയും സ്വര്‍ണവില കയറിയേക്കും. വിലക്കയറ്റം, ജോലി അവസരം എന്നിവയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി യുഎസ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തും. ഇത് സ്വര്‍ണവിപണിയെ സ്വാധീനിക്കുകയും ചെയ്യും.

gold price kerala august26

കേരളത്തില്‍ ഇന്ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 74840 രൂപയാണ് പുതിയ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9355 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5980 രൂപയാണ് ഇന്നത്തെ നിരക്ക്. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയാണ് പുതിയ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 3372 ഡോളറിലേക്ക് ഉയര്‍ന്നു. വെള്ളിയുടെ ഔണ്‍സ് വില 38.58 ഡോളറായി താഴ്ന്നു. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില രണ്ട് രൂപ വര്‍ധിച്ച് 126 രൂപയായി. ഡോളര്‍ സൂചിക 98.41 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.77 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം കുറഞ്ഞാലും സ്വര്‍ണവില ഉയരും.

ഇന്ത്യക്കെതിരായ അമേരിക്കയുടെ പുതിയ താരിഫ് നാളെ മുതല്‍ നിലവില്‍ വരുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 81000 രൂപ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി കൂടിയ ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും ചെലവ് കൂടും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചു. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് വില നിശ്ചയിക്കുക.

സ്വര്‍ണത്തിന്റെ ജനപ്രിയ നിക്ഷേപ വഴി

സോവറിങ് ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു എന്നാണ് പുതിയ വിവരം. സോവറിങ് ഗോള്‍ഡ് ബോണ്ട് റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപത്രങ്ങളാണ്. ഗോള്‍ഡ് ഇടിഎഫ് പേര് സൂചിപ്പിക്കുന്ന പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള സ്വര്‍ണ നിക്ഷേപമാണ്.

ഈ രണ്ട് ഇടപാടുകളിലും ഭൗതിക രീതിയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നില്ല. എന്നാല്‍ മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കിയുള്ള ഇടപാടാണ്. റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ട് എട്ട് വര്‍ഷത്തേക്ക് ആണെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാനുള്ള അവസരമുണ്ടാകും. ഗോള്‍ഡ് ഇടിഎഫില്‍ ഏത് സമയവും വില്‍ക്കാനും വാങ്ങാനും സാധിക്കും. ഇത്തരം നിക്ഷേപങ്ങളിലും സമീപകാലത്ത് കൂടുതല്‍ പേര്‍ നിക്ഷേപിക്കുന്നു എന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+