നോട്ട് നിരോധനത്തിന് ശേഷമുള്ള വന്‍സ്വര്‍ണവേട്ട..അബുദാബിയില്‍ നിന്നെത്തിയത് 99 ലക്ഷത്തിന്റെ സ്വര്‍ണം.!

  • Posted By:
Subscribe to Oneindia Malayalam

കരിപ്പൂര്‍: നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നടന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍സ്വര്‍ണശേഖരം കസ്റ്റംസ് പിടികൂടി.3.466 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 99 ലക്ഷം രൂപ വിലവരും.

അബുദാബിയില്‍ നിന്നാണ് സ്വര്‍ണമെത്തിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച അത്തോളി സ്വദേശി റമീസ് അബ്ദുള്‍ റസാഖിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിലുണ്ടായിരുന്ന വാട്ടര്‍ പ്യൂരിഫയറിന്റെ മോട്ടോറിനകത്ത് സിലിന്‍ഡര്‍ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 466 ഗ്രാം തൂക്കം വരുന്ന അഞ്ച് സ്വര്‍ണ്ണക്കട്ടികള്‍ പരിശോധനയില്‍ കണ്ടെടുത്തു.

gold

അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനത്തിലായിരുന്ന സ്വര്‍ണമെത്തിച്ചത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് റമീസിനെ പിടികൂടിയത്. കൊടുവള്ളി, താമരശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളളക്കടത്ത് സംഘത്തിലെ അംഗമാണ് റമീസ് എന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.

English summary
Customs has seized huge amount of gold from Karipur Airport. The gold was bringing from Abudabi.
Please Wait while comments are loading...