ഇടത് എംഎൽഎ പിടിഎ റഹീം വിവാദത്തിൽ.. കാർ സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ സമ്മാനമെന്ന് ആരോപണം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കള്ളക്കടത്ത് കേസിലെ പ്രതികളുമായി രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ബന്ധമാണ് സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ വിവാദത്തിലാക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ച് കോടിയേരി ബാലകൃഷ്ണന്‍ ആണ് ആദ്യം പുലിവാല്‍ പിടിച്ചത്. ശേഷം ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍ പെട്ടു. ഏറ്റവും ഒടുവിലായി കുന്നമംഗലം എംഎല്‍എ പിടിഎ റഹീം ഉപയോഗിക്കുന്ന കാര്‍ ആണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ സമ്മാനമാണ് എന്നാണ് വെളിപ്പെടുത്തല്‍. മാതൃഭൂമിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്..

കാവ്യയുടെ ഡ്രൈവറുടെ ഫോൺവിളി, അഭിഭാഷകന്റെ തന്ത്രം.. പോലീസിന് പണി കൊടുത്ത സാക്ഷിയെ പൂട്ടും

mla

സാക്ഷി പറയാൻ മഞ്ജു ഇല്ല, പ്രധാന സാക്ഷി മൊഴി മാറ്റി.. പോലീസിന് കിട്ടിയത് ഇരുട്ടടി, നിർണായക നീക്കം ഉടൻ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് എംഎല്‍എ ഉപയോഗിക്കുന്ന കാര്‍ എന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് വെളിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എംഎല്‍എ ഉപയോഗിക്കുന്ന കെഎല്‍ 58 എല്‍ 4717 എന്ന കാറാണ് വിവാദത്തിലായിരിക്കുന്നത്. നേരത്തെ ദുബായില്‍ വെച്ച് ഇടത് എംഎല്‍എമാര്‍ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം മാതൃഭൂമി പുറത്ത് വിട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബു ലൈസ് വിമാനത്താവളത്തിലെത്തി ഇടത് എംഎല്‍എമാരെ സ്വീകരിക്കുന്ന ചിത്രമാണ് വിവാദത്തിലായത്.

English summary
Allegations against PTA Rahim MLA, that his car was gifted by gold smuggler

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്