കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു; സിപിഎമ്മിന്റെ വാദം അപഹാസ്യമെന്നും കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സ്വർണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.ശതകോടികളുടെ ഇടപാടുകൾ, ഹവാല,മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നിൽ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്. നാല് ദിവസത്തെ പ്ലീനം നടത്തിയവർ രാഷ്ട്രീയ ധാർമ്മികത മറന്നു പോയിരിക്കുന്നു. കൊടിയേരി ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണമെന്നും തിരുവനന്തപുരത്ത് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രന്റെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം

 surendran-16039

സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഗൗരവതരമാണ്.സ്വർണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.
മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബനീഷ് കൊടിയേരിക്കെതിരായ കേസ്. ശതകോടികളുടെ ഇടപാടുകൾ, ഹവാല,മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നിൽ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്.

നാല് ദിവസത്തെ പ്ലീനം നടത്തിയവർ രാഷ്ട്രീയ ധാർമ്മികത മറന്നു പോയിരിക്കുന്നു. കൊടിയേരി ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണം. എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും സ്വർണ്ണക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഉപയോ ഗിക്കപ്പെട്ടിരിക്കുന്നു. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് പിടിച്ചത് എന്ത് രാഷ്ട്രീയ ഗൂഡാലോചനയാണ്? ബാം ഗ്ലൂരിൽ ബിനീഷ് കൊടിയേരിയുടെ സുഹൃത്തായ മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിലായത് എന്ത് ഗൂഢാലോചനയാണ്. കോൺ ഗ്രസായിരുന്നു കേന്ദ്രം ഭരിച്ചതെങ്കിൽ ഈ കേസ് എവിടെയുമെത്തില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
Gold smuggling and drug case are interrelated; K Surendran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X