സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ്
പാലക്കാട്: സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്ന് പുറത്താക്കി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സർക്കാർ സംവിധാനങ്ങൾ എച്ച്ആർഡിഎസിനെ വേട്ടയാടുന്നു എന്നും ദൈന്യംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് പുറത്താക്കിയത്. എച്ച്ആർഡിഎസിൽ സി.എസ്.ആർ ഡയറക്ടർ ആയുള്ള നിയമനമാണ് റദ്ദാാക്കിയത്.
എച്ച്ആർഡിഎസിനെ കേസിലേക്ക് വലിച്ചിഴക്കുകയും സർക്കാർ സംവിധാനങ്ങൾ ഓഫീസിന്റെ പ്രവർത്തനങ്ങൾ താറുമാറാക്കുകയുെ ചെയ്യുന്നു. പോലീസും സ്പെഷൽ സെല്ലൂം പഞ്ചായത്തും എസ്.സി/എസ്.ടി വകുപ്പും അടക്കമുള്ള എല്ലാ വകുപ്പുകളും ഓഫീസിൽ കയറിയിറങ്ങി തൂപ്പുകാർ മുതലുള്ളവരെ ചോദ്യം ചെയ്യുന്നു. എന്തു കാര്യത്തിന് ആണിത്.

കേസിൽ ഉൾപ്പെട്ട ശിവശങ്കറിനെ സർക്കാർ സസ്പെൻഷൻ റദ്ദാക്കി ജോലിയിൽ തിരിച്ചെടുത്തു. ഈ സാഹചര്യത്തിൽ ആണു സ്വപ്നയെ സംരക്ഷിക്കാൻ എച്ച്ആർഡിഎസ് അവർക്ക് ജോലി നൽകിയത്. എന്നാൽ സർക്കാർ സ്ഥാപനത്തെ വേട്ടയാടുന്ന സാഹചര്യത്തിൽ നിയമനം റദ്ദാക്കുകയാണ് എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ജോയ് മാത്യൂ അറിയിച്ചു.
സ്ഥാപനത്തിൽ സ്വപ്ന നടത്തിയ രണ്ട് പത്രസമ്മേളനങ്ങൾക്കു ശേഷം സ്ഥാപനത്തിലെ പല അംഗങ്ങളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ അംഗങ്ങൾ കമ്പനിയെ പ്രതിഷേധം അറിയിച്ചിരുന്നു.
നാല് മാസം മുമ്പാണ് സ്വപ്‌ന സുരേഷിന് ആർഎസ്എസ് അനുകൂല എൻജിഒ ആയ എച്ച്ആർഡിഎസിൽ ജോലി ലഭിച്ചത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്.
ചുവപ്പിനെന്നും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയും ഏറ്റവും പുതിയ ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര....
മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി. ആർഎസ്എസ്- ബി.ജെ.പി നേതാക്കളാണ് എൻജി ഒയുടെ പ്രധാന പദവികളിൽ.












Click it and Unblock the Notifications