സ്വർണ്ണക്കടത്ത് കേസ്: കള്ളപ്രചാരവേലകളെ ബിജെപി ഒറ്റക്കെട്ടായി പ്രതിരോധിക്കും; രാജേഷിൻ്റെ ഒളിയമ്പ് ഏൽക്കുമോ?
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെപി നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടാനുള്ള ശ്രമം സർക്കാർ നിർബാധം തുടരുന്നു.തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും വി വി രാജേഷ് ആവർത്തിച്ചു.തിരുവനന്തപുരത്ത് 'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസ് പ്രതികളെ കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള നേതാക്കളുടെ പേരുകൾ പറയിപ്പിക്കാനാണ് ജയിൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.കേസിനെ രാഷ്ട്രീയപരമായി തന്നെ ബിജെപി നേരിടും.മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവത്തിൽ പങ്കുണ്ടെന്ന് ആദ്യം മുതൽക്കേ ബിജെപി വ്യക്തമാക്കിയിരുന്നു.
നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടാനുള്ള ശ്രമത്തെ നേതൃത്വം ഒറ്റക്കെട്ടായി ചെറുത്ത് പ്രതിരോധിക്കും. ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും വി വി രാജേഷ് പറഞ്ഞു.അതേസമയം,ജയിലിൽ ഭീഷണിയെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തിൻ്റെ പരാതി.തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് സരിത്ത്.
എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില ബിജെപി കോൺഗ്രസ് നേതാക്കളുടെ പേരുകൾ പറയാനും സമ്മർദ്ദമുണ്ടെന്നും സരിത്ത് പരാതിപ്പെട്ടു. വിഷയത്തെ രാഷ്ട്രീയമായി പ്രചരണായുധമാക്കാനാണ് ബിജെപി ആലോചിക്കുന്നത്.സിപിഎമ്മിനെതിരെയുള്ള കള്ള പ്രചാരവേലകൾ പൊളിക്കാൻ നേതൃത്വം മുന്നിട്ടിറങ്ങുമെന്നാണ് നേതാക്കളുടെ പ്രതികരണത്തിൻ്റെ പൊരുൾ.

നിരന്തരം കുറ്റം ബിജെപിക്ക് മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായാണ് വി വി രാജേഷിൻ്റെ പ്രതികരണം.സ്വർണ്ണക്കടത്ത് കേസിൽ ജയിലധികൃതർ സർക്കാരിനെ കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുന്നതായും ബിജെപി ആരോപിക്കുന്നു. പ്രതികളെ കൊണ്ട് ബിജെപി നേതാക്കളുടെ പേര് പറയിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ സിപിഎം നടത്തുന്നത് നീചമായ രാഷ്ട്രീയമാണെന്നും വി വി രാജേഷ് 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

സംഭവം രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതിക്കൂട്ടിൽ ഇപ്പോഴുമുള്ളത്.സംസ്ഥാന ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രൻ കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍












Click it and Unblock the Notifications