കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു? വല്ല കണക്കും ഉണ്ടോയെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കും ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് ആരംഭിച്ചത് ഈ മന്ത്രി ചുമതലയില്‍ വന്നതിന് ശേഷമല്ലേ. കടത്തിയത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് പറയാന്‍ പ്രതിയോട് പറഞ്ഞയാളുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് വി മുരളീധരന്‍ എടുത്തത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേ മന്ത്രി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

cm

''2020 നവംബറില്‍ തന്നെ ഈ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഏറ്റുപിടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്. അതേ കൂട്ടര്‍ തന്നെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുന്നു. തെരഞ്ഞെടുപ്പല്ലേ? ആരോപണം വാരിവിതറി പുകപടലമുയര്‍ത്തി പൂഴിക്കടകന്‍ ഇഫക്ട് ഉണ്ടാക്കിക്കളയാം എന്നാകും ഭാവം''.

''തെളിഞ്ഞ അന്തരീക്ഷത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല എന്നും ജനമനസ്സുകളില്‍ വിഭ്രാന്തിയും ആശങ്കയും നിലനില്‍ക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നതാണ് അവരുടെ പുതിയ ആയുധം എന്നു മാത്രം. ഈ കസ്റ്റംസിന്‍റെ രീതികള്‍ തുടക്കംമുതല്‍ നാം കണ്ടതല്ലേ? കോണ്‍ഗ്രസ്, ബിജെപി 'കേരളതല സഖ്യം' സ്വര്‍ണ്ണക്കടത്ത് ആഘോഷിച്ചപ്പോള്‍ ആദ്യം വന്നതുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ്. ഓഫീസില്‍നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് എത്ര കടുപ്പിച്ചാണ് ആരോപണം ഉന്നയിച്ചത്? അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറോട് മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ ലഭിച്ച ഉത്തരം ഓര്‍മയില്ലേ?''

''മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ടുപോകുമ്പോള്‍ അന്വേഷണരംഗത്തുണ്ടായിരുന്ന പത്തുപേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു? ഒരു അസിസ്റ്റന്‍റ് കമ്മീഷണറെ പൊടുന്നനെ മാറ്റിയത് എന്തിനായിരുന്നു? അന്നുതന്നെ അത് ചര്‍ച്ച ചെയ്തതല്ലേ? ഇതില്‍ കൃത്യമായ ചില കളികള്‍ നടക്കുന്നുണ്ട്. കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ''.

English summary
Gold Smuggling Case: CM Pinarayi Vijayan against V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X