• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സന്ദീപ് നായരുടെ ഭാര്യ സിപിഎം നേതാവിന്‍റെ അടുത്ത ബന്ധുവെന്ന് ജനം ടിവി; പ്രതികരിച്ച് സുനില്‍ കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സന്ദീപ് നായര്‍ തന്‍റെ ഭാര്യയുടെ ബന്ധുവാണെന്ന ജനം ടിവി വാര്‍ത്തക്കെതിരെ പ്രതികരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെഎസ് സുനില്‍ കുമാര്‍. സ്തുത മറച്ചുവച്ചുകൊണ്ട് ജനം ടിവി നടത്തുന്ന ഈ പ്രചാരവേല, ഒരു മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സിന് ചേർന്ന പ്രവൃത്തിയല്ല എന്ന് ഓർമ്മിപ്പിക്കുകയാണ്.

സന്ദീപ് നായർ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏറെ വേദനിപ്പിക്കുന്നത്

ഏറെ വേദനിപ്പിക്കുന്നത്

ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതവും, ജീവിതരീതികളും ജനങ്ങളാൽ വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഞാനുൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകരും,അവരുടെ ജീവിതരീതികളും ഇഴകീറി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമാണ് എന്നതിൽ തർക്കമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ദൃശ്യമാധ്യമങ്ങളിലൂടെ എനിക്കെതിരെ മനഃപൂർവമായി നടക്കുന്ന കുപ്രചരണം ഏറെ വേദനിപ്പിക്കുന്നതാണ്, അതിലുപരി സത്യത്തിനു നിരക്കാത്തതുമാണ്.

ബിജെപി യുടെ ചാനൽ

ബിജെപി യുടെ ചാനൽ

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, വിശിഷ്യാ രാജ്യസുരക്ഷ്യയ്ക്കും ഭീഷണിയാകുന്ന സ്വർണ്ണ കള്ളക്കടത്തിൽ പ്രതിയാക്കപ്പെട്ടവരിൽ ഒരാൾ എന്റെ ബന്ധുവാണെന്നും, അയാളുടെ ക്രമവിരുദ്ധമായ ഇടപാടുകളിൽ എന്നെയും കൂടി ബന്ധിപ്പിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ കുപ്രചരണം നടത്തുകയാണ്. ഈ കുപ്രചരണം ഇന്ന് ബിജെപി യുടെ ചാനൽ ബ്രേക്കിംഗ് ന്യൂസായി നൽകിയിരിക്കുകയാണ്.

കർസേവയിൽ

കർസേവയിൽ

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ, എന്റെ ബന്ധു എന്നത് കാണിച്ചാണ് എനിക്കെതിരെ കുപ്രചരണം നടത്തുന്നത്. സന്ദീപ് നായരുടെ ഭാര്യയുടെ പിതാവ് ശ്രീകണ്ഠൻ നായർ, നിലവിൽ BMS അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്, അരുവിക്കരയിലെ അറിയപ്പെടുന്ന ആദ്യകാല ബി ജെ പി നേതാവാണ്, ബി ജെ പി കുടുബവുമാണ്. ശ്രീകണ്ഠൻ നായരുടെ അനുജൻ RSS ന്റെ മണ്ഡൽ കാര്യവാഹകും 1992 ഇൽ ബാബ്‌റി പള്ളി പൊളിച്ചതിലേക്കു നയിച്ച കർസേവയിൽ പങ്കെടുത്തയാളുമാണ്.

സന്ദീപിന്റെ രാഷ്ട്രീയം

സന്ദീപിന്റെ രാഷ്ട്രീയം

അച്ഛനെക്കാൾ ബന്ധം മറ്റാർക്കും വരില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് ജനം ടിവി നടത്തുന്ന ഈ പ്രചാരവേല, ഒരു മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സിന് ചേർന്ന പ്രവൃത്തിയല്ല എന്ന് ഓർമ്മിപ്പിക്കുകയാണ്. സന്ദീപ് നായർ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ട്.

cmsvideo
  Gold Smuggling Case: Kodiyeri Balakrishnan slams BJP and V Muraleedharan | Oneindia Malayalam
  30 വർഷത്തിലേറെയായി

  30 വർഷത്തിലേറെയായി

  30 വർഷത്തിലേറെയായി സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉള്ളയാളാണ് ഞാൻ. യാതൊരു വിധ ആരോപണങ്ങൾക്കും ഇടനൽകിയിട്ടില്ല, കളങ്കിതരുമായി ഏതെങ്കിലും ബന്ധമോ എനിക്കില്ല. 30 വർഷത്തെ എന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൽ, ഇത്തരക്കാരായ ആളുകളുമായി ഒരു വ്യക്തിബന്ധമോ,അവിഹിത ഇടപെടലുകളോ, ബിനാമി ബന്ധങ്ങളോ നാളിതുവരെയായി ആരോപിക്കപ്പെട്ടിട്ടില്ല.

  അത് മാത്രം

  അത് മാത്രം

  അതിനുള്ള അവസരവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. സുതാര്യമാണെന്റെ ജീവിതവും, രാഷ്ട്രീയപ്രവർത്തനവും. രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും, എന്റെ നാട്ടിലെ കോൺഗ്രസ്-ബിജെപി സുഹൃത്തുക്കൾക്കും കൃത്യമായി അറിയുന്നതാണ് ഈ കാര്യങ്ങൾ. ഇത്രയും നാളത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ സമ്പാദ്യമായുള്ളതും അത് മാത്രമാണ്.

  അന്വേഷണം

  അന്വേഷണം

  കസ്റ്റംസ് ഓഫീസറെ വിളിച്ചു പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച BMS സംസ്ഥാന നേതാവിലേക്കും ബി ജെ പി തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിടെന്റിലേക്കും ഒക്കെ അന്വേഷണം നീങ്ങി, ബി ജെ പി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തിൽ CPI(M) നെ ആക്രമിക്കാൻ രാഷ്ട്രീയമായി എന്നെ ബലിയാടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ.

  തെളിവിന്റെ ഒരു കണിക പോലും

  തെളിവിന്റെ ഒരു കണിക പോലും

  എന്റെ ഏതെങ്കിലും പ്രവർത്തിയോ നടപടികളോ ഇതിനനുകൂലമായി ഉണ്ടായെങ്കിൽ അത് വ്യക്തമാക്കാൻ ഈ ദുരാരോപണം ഉന്നയിക്കുന്നവർ തയ്യാറാവണം. അങ്ങനെ എന്തെങ്കിലും തെളിവ് ലഭിക്കുന്നെങ്കിൽ കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസിക്കും കൊടുക്കാൻ ഇവർ തയ്യാറാകണം. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ, വ്യക്തിപരമായി തേജോവധം ചെയ്യാൻ ഇത്തരത്തിൽ വാർത്തകൾ പടച്ചു വിടുന്നത് തീർത്തും അപലപനീയമാണ്.

  നിയമ നടപടി

  നിയമ നടപടി

  ഇങ്ങനെ ജനം ടി വി വഴി പ്രചരിപ്പിക്കുന്ന വാർത്തകൾ അടിയന്തിരമായി പിൻവലിക്കണം. ചാനൽ വഴി ടെലികാസ്റ്റ് ചെയ്യുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിക്കുകയാണ്.

  English summary
  Gold Smuggling case; cpim leader k sunilkumar against janam tv news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more