കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും...

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയും ആയ എം ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലേക്ക്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷുമായുള്ള ബന്ധമാണ് ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. സ്വപ്‌നയുമായി ബന്ധമുണ്ടെന്ന ആരോപണം വന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജയശങ്കറിനെതിരെ വസ്തുതാപരമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. വിശദാംശങ്ങള്‍...

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കൊച്ചില്‍ എത്തിച്ച് ചോദ്യം ചെയ്‌തേക്കും എന്നാണ് വിവരം. ഇതിനായി കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന്റെ സ്വാധീനം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായാണിത്.

സര്‍ക്കാരിനുമേല്‍

സര്‍ക്കാരിനുമേല്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വന്നാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Swapna Suresh വേണ്ടി വാദിക്കാൻ വന്ന ആളൂരിന്റെ ടീം കണ്ടം വഴി ഓടിയോ? | Oneindia Malayalam
ശിവശങ്കറിന്റെ ഫ്‌ലാറ്റ്

ശിവശങ്കറിന്റെ ഫ്‌ലാറ്റ്

എം ശിവശങ്കറിന്റെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു എന്നാണ് സൂചനകള്‍. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

സ്വപ്‌നയും സരിത്തും

സ്വപ്‌നയും സരിത്തും

സ്വപ്‌നയുമായി സരിത്തുമായും ശിവശങ്കറിന് ബന്ധമുള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ സന്ദീപ് നായരുമായും എന്തെങ്കിലും ബന്ധം ശിവശങ്കറിന് ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളുമായും ഏതെങ്കിലും തരത്തില്‍ ശിവശങ്കര്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന് ഉറപ്പാണ്.

ഇടപെടലുകള്‍

ഇടപെടലുകള്‍

സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കാവുന്ന വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്വപ്‌നയ്ക്ക് വേണ്ടി വ്യക്തിപരമായി പലയിടത്തും ഇദ്ദേഹം സ്വാധീനം ഉപയോഗിച്ചതായി ആക്ഷേപമുണ്ട്.

 <strong>" title=" "അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും"- മുഖ്യമന്ത്രി" /> "അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും"- മുഖ്യമന്ത്രി

English summary
Thiruvananthapuram Gold Smuggling Case: Customs to interrogate former IT secretary M Sivasankar by serving notice - Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X