കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ഫോറന്‍സിന് പരിശോധന... കൂടുതല്‍ വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ചോദ്യം ചെയ്യാന്‍ തുടങ്ങുന്ന വേളയില്‍ തന്നെ ഫോണ്‍ വാങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ തിരിച്ചുകൊടുത്തില്ല. ഇനി ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ തിരിച്ചു നല്‍കുന്ന കാര്യം പരിഗണിക്കൂ.

i

സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുമായി ശിവശങ്കറിന് സൗഹൃദമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ ഇടപാടില്‍ പങ്കാളിയായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. ഇതിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. സിഡാക്കിലാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുക. മറ്റു പ്രതികളുടെ ഫോണുകളും പരിശോധിക്കുന്നുണ്ട്.

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran

സ്വപനയെ അറിയാമായിരുന്നുവെന്നും സൗഹൃദമുണ്ടായിരുന്നുവെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം, പ്രതികള്‍ ഒത്തുകൂടിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നു.

മെയ് 27നാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ആറ് ദിവസത്തേക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു.

English summary
Gold Smuggling Case: Shivashankar Mobile Phone under Customs Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X