• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി 1 ലക്ഷം ഡോളര്‍ ശേഖരിച്ച് സ്വപ്ന സുരേഷ്;എന്തിന് ഈ കള്ളത്തരം? വിദേശത്തേക്കോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് തുടങ്ങിയവരെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലായിരുന്ന മൂവരേയും രാവിലെ 11 മണിയോടെ എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇവരെ ഹാജരക്കാക്കും. സ്വപ്ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതോടെ കേസില്‍ യുപിഎ നിലനില്‍ക്കും.

തെളിവുണ്ട്

തെളിവുണ്ട്

നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ സ്വപ്ന സുരേഷിന് പങ്കുണ്ടെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. അധികാരത്തിന്‍റെ ഇടനാഴികളില്‍ സ്വപ്നയ്ക്ക് വലിയ പങ്കുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും സ്വപ്ന അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. ഇതിനു ശേഷം സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. ഇതെല്ലാം സ്വപ്നയുടെ സ്വാധീനത്തിനുള്ള തെളിവാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പ്രതി അര്‍ഹിക്കുന്നില്ല

പ്രതി അര്‍ഹിക്കുന്നില്ല

ജാമ്യം ലഭിക്കുന്നതിന് സ്ത്രീ എന്ന ആനകൂല്യം പ്രതി അര്‍ഹിക്കുന്നില്ല. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ നിരീക്ഷണം എന്നും കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ചും മറ്റ് തട്ടിപ്പുകളെ കുറിച്ചുമുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഒരു ലക്ഷം ഡോളര്‍

ഒരു ലക്ഷം ഡോളര്‍

ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായുള്ള വിവരം ലഭിച്ചുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിന്‍റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് ഒരു ലക്ഷം ഡോളറോളം സ്വപ്ന ശേഖരിച്ചതെന്നാണ് വിവരം.

ദേശീയ അന്വേഷണ ഏജന്‍സിയോട്

ദേശീയ അന്വേഷണ ഏജന്‍സിയോട്

ബാങ്ക് ഉദ്യോഗസ്ഥന്‍ തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ഈ വിവരം പറഞ്ഞതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻഐഎ കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു പ്രസ്തുത ഇടപാട് നടന്നത്.

വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ

ലൈഫ് മിഷന് കീഴിൽ‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നടക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നിർമാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ദ സംഘടനായ റെഡ് ക്രസന്‍റ് ആണ് പദ്ധതിക്കുള്ള പണം ചിലവഴിച്ചിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന്‌ യൂണിടാക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്.

cmsvideo
  ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam
  ഇന്ത്യന്‍ കറന്‍സിയില്‍

  ഇന്ത്യന്‍ കറന്‍സിയില്‍

  യുഎഇ കോണ്‍സുലേറ്റിന്‍റെ ആറ് അക്കൗണ്ടുകളില്‍ നിന്ന് ഒന്നില്‍ നിന്നാണ് പണം അയപ്പിച്ചത്. സ്വപ്നയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി നിയമപരമാല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചതെന്നും ബാങ്ക് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഇതിന് തുല്യമായ തുക ഇന്ത്യന്‍ കറന്‍സിയില്‍ യുണിടാക് ഉന്നതന്‍ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നുവെന്നും ഇയാള്‍ പറയുന്നു.

  ബാങ്കിനെ അറിയിച്ചു

  ബാങ്കിനെ അറിയിച്ചു

  ഡോളര്‍ സംഘടിപ്പിച്ച് നല്‍കിയ അതേ ദിവസം തന്നെ വിവരം ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി തന്‍റെ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് അയച്ച തുക യുണിടാകിന്‍റെ അക്കൗണ്ടിലേക്ക് വരാന്‍ വൈകിയെന്നും അതിന് സ്വപ്ന തന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളതെന്നും സോഴ്സുകളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

  ശാസിച്ചത്

  ശാസിച്ചത്

  ബാങ്ക് ഉദ്യോഗസ്ഥനെ കോണ്‍സുലേറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മറ്റുമെന്നായിരുന്നു ഭീഷണി. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് നിഗമനം.

  ഹൈദരാബാദിൽ തുടങ്ങുന്ന അക്കൗണ്ടുകളും

  ഹൈദരാബാദിൽ തുടങ്ങുന്ന അക്കൗണ്ടുകളും

  ഹൈദരാബാദിൽ തുടങ്ങുന്ന കോൺസുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യ ബാങ്കിന് നൽകാമെന്നും അതിനു ‘വേണ്ടത്' ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥന്‍ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കൊടുത്ത് ഇടപാട് നേടേണ്ട കാര്യമില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചത്. അതേസമയം, കോണ്‍സുലേറ്റിന്‍റെ മറ്റ് പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് ഡോളര്‍ കൈമാറ്റമെങ്കില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവാന്‍ ഇടയില്ല

  ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

  English summary
  swapna suresh collected Rs 1 lakh dollar by threatening bank official
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X