പീഡാനുഭവ സ്മരണയിൽ ദു:ഖവെള്ളി ആചരിച്ച് വിശ്വാസികൾ!! പള്ളികളിൽ ചടങ്ങ് മാത്രം
തിരുവനന്തപുരം; ക്രിസ്തുവിന്‍റെ പീഡാനുഭവ സ്‌മരണകളില്‍ ദുഃഖവെളളി ആചരിച്ച് വിശ്വാസികള്‍. മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓർമകളുമായാണ് വിശ്വാസികൾ ദുഃഖവെളളി ആചരിക്കുന്നത്.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.
ദുഖവെള്ളി ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാവാറില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകളാണ് നടക്കാറുള്ളത്. പ്രധാനമായും കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും ആണ് നടക്കുക.

നഗരികാണിക്കൽ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയിൽ അടക്കുമ്പോഴാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ സമാപിക്കുക. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും ദുഖവെള്ളി ചടങ്ങുകളിൽ മാത്രം ഒതുക്കിയിരിക്കുകയാണ്. കുരുശിന്റെ വഴി പ്രദക്ഷിണവും ഇക്കുറി ഉണ്ടാവുകയില്ല.
ദു;ഖവെള്ളി അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മറ്റുള്ളവരെ സേവിക്കുന്നതിനായി ക്രിസ്തു തന്റെ ജീവിതം സമർപ്പിച്ചു. യേശുവിന്റെ ധൈര്യവും നീതിയും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ നീതിബോധവും. ദുഖവെളളി ദിനത്തിൽ ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയും ഞങ്ങൾ ഓർക്കുന്നു, മോദി ട്വീറ്റ് ചെയ്തു.
കോൺഗ്രസും ദുഖവെള്ളി അനുസ്മരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളായ സ്നേഹവും ക്ഷമയും അനുകമ്പയും ഈ ഘട്ടത്തിൽ ജനങ്ങൾ സ്വീകരിക്കണം. എല്ലാവർക്കും അനുഗ്രഹീതമായ ഗുഡ് ഫ്രൈഡെ ആശംസിക്കുന്നു, എന്നാണ് പാർട്ടി ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications