കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊത്തിപ്പറിച്ചിട്ടും 'ദിലീപേട്ടന്‍' ഇപ്പോഴും ജനപ്രിയന്‍... രാമലീല കാണാന്‍ സ്ത്രീകളടക്കം കുത്തൊഴുക്ക്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഒടുവില്‍ രാമലീല റിലീസ് ചെയ്തു. കേരളത്തില്‍ മാത്രം 129 തീയേറ്ററുകളില്‍ ആണ് സിനിമ റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് ചെന്നൈയിലും ബെംഗളൂരുവിലും ആയി 62 തീയേറ്ററുകളില്‍ വേറേയും റിലീസ് ചെയ്തിട്ടുണ്ട്.

പിണറായിയുടെ പത്രം ദിലീപിനൊപ്പമോ? ദേശാഭിമാനിയുടെ ഒന്നാം പേജ് 'ഫുള്‍' രാമലീലപിണറായിയുടെ പത്രം ദിലീപിനൊപ്പമോ? ദേശാഭിമാനിയുടെ ഒന്നാം പേജ് 'ഫുള്‍' രാമലീല

രാമലീലയ്ക്ക് എതിരായി വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ആദ്യ ദിനത്തില്‍ തീയേറ്ററുകളിലെ ജനക്കൂട്ടം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെ കുടുംബ പ്രേക്ഷകര്‍ കൈവിട്ടു എന്നായിരുന്നു പ്രചാരണം. എന്നാല്‍ അതൊന്നും രാമലീലയെ ബാധിച്ചിട്ടില്ല എന്നാണ് ആദ്യ ദിനത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാവിലെ ആറ് മുതല്‍

രാവിലെ ആറ് മുതല്‍

കേരളത്തിലെ പല തീയേറ്ററുകളിലും രാവിലെ ആറ് മണി മുതല്‍ തന്നെ ഷോകള്‍ തുടങ്ങിയിരുന്നു. അതിന് മുമ്പ് തന്നെ തീയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ നിര പ്രത്യക്ഷപ്പെട്ടിരുന്നു.

ഓണ്‍ലൈനിലും

ഓണ്‍ലൈനിലും

കഴിഞ്ഞ ദിവസം തന്നെ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍പന തുടങ്ങിയിരുന്നു. ചൂടപ്പം പോലെയാണ് ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റുപോയത്.

സംവിധായകന്റെ അധ്വാനം

സംവിധായകന്റെ അധ്വാനം

ദിലീപിന്റെ സിനിമ എന്ന രീതിയില്‍ രാമലീലയെ മാറ്റി നിര്‍ത്തരുത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. സംവിധായകന്റേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും അഭിനേതാക്കളുടേയും കൂടിയാണ് സിനിമ എന്ന വാദം ആയിരുന്നു ഇവര്‍ ഉയര്‍ത്തിയിരുന്നത്.

സ്ത്രീ പ്രാതിനിധ്യം

സ്ത്രീ പ്രാതിനിധ്യം

സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബ പ്രേക്ഷകര്‍ ദിലീപിനെ വിട്ടു എന്ന പ്രചാരണവും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ആദ്യദിനത്തിനെ പ്രതികരണങ്ങള്‍ എന്ന് പറയാതിരിക്കാന്‍ ആവില്ല.

നെഗറ്റീവ് പബ്ലിസിറ്റി

നെഗറ്റീവ് പബ്ലിസിറ്റി

ദിലീപിനെതിരെയുള്ള ആക്ഷേപങ്ങള്‍ സത്യത്തില്‍ രാമലീലയ്ക്ക് നല്‍കിയത് നെഗറ്റീവ് പബ്ലിസിറ്റി ആണ് എന്നും പറയേണ്ടി വരും. അതിന്റെ പേരിലും സിനിമയ്ക്ക ആളുകൂടിയിട്ടുണ്ട്.

ഫാന്‍സ് അസോസിഷേയന്‍

ഫാന്‍സ് അസോസിഷേയന്‍

ആദ്യ ദിനം തന്നെ സിനിമ വിജയമാക്കാന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലും കൊണ്ടുപിടിച്ച ശ്രമം നടന്നിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എത്തച്ചുനല്‍കുകയും ചെയ്തിട്ടുണ്ട് ഫാന്‍സ് അസോസിയേഷന്‍.

എത്രനാള്‍ നില്‍ക്കും

എത്രനാള്‍ നില്‍ക്കും

ആദ്യ ദിന കളക്ഷന്റെ പേരില്‍ ഒരു സിനിമയെ വിലയിരുത്താനാവില്ല എന്നതാണ് സത്യം. സിനിമ നല്ലതല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തീയേറ്ററുകളില്‍ ആള് കുറയും എന്ന് ഉറപ്പാണ്.

മികച്ച അഭിപ്രായം

മികച്ച അഭിപ്രായം

എന്നാല്‍ ആദ്യ ദിനത്തിലെ ആദ്യ ഷോ കണ്ടിറങ്ങിയ പലരും രാമലീലയെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് അധികവും ദിലീപ് ആരാധകര്‍ ആണ് എന്ന വസ്തുതയും മാറ്റിനിര്‍ത്താനാവില്ല.

അസഹനീയമായ താരാരാധന

അസഹനീയമായ താരാരാധന

പല തീയേറ്ററുകള്‍ക്ക് മുന്നിലും അസഹനീയമായ താരാരാധനയും ദൃശ്യമായി. ചിലയിടത്ത് ദിലീപിന്റെ കൂറ്റന്‍ കട്ടൗട്ടിന് മുകളില്‍ പാലഭിഷേകം വരെ നടത്തി ആരാധകര്‍.

ആരാധകര്‍ ആവേശത്തില്‍

ആരാധകര്‍ ആവേശത്തില്‍

എന്തായാലും ദിലീപ് ആരാധകര്‍ ആവേശത്തിലാണ്. താരം പുറത്തിറങ്ങിയില്ലെങ്കിലും സിനിമയ്ക്ക് ലഭിച്ച സ്വീകരണത്തിന്റെ സന്തോഷത്തിലാണ് അവര്‍.

English summary
Good response for Dileep's Ramaleela on release date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X