• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ

Google Oneindia Malayalam News

കൊച്ചി; ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുളള പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കായിരുന്നു വഴിവെച്ചത്.നേരത്തേ ഗായിക അഭയ ഹിരൺമയിയുമായി ലിംവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദർ. അതുകൊണ്ട് തന്നെ ഗോപി-അമൃത പ്രണയത്തിനെതിരെ സദാചാര വെട്ടുകിളി കൂട്ടം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രണയം നിറഞ്ഞ തങ്ങളുടെ നിരവധി ചിത്രങ്ങൾ വീണ്ടും വീണ്ടും പങ്കിട്ട് കൊണ്ടായിരുന്നു ഇത്തരം വിമർശനങ്ങൾക്ക് അമൃതയും ഗോപി സുന്ദറും മറുപടി നൽകിയത്. ഇപ്പോഴിതാ വിവാദങ്ങളിലും വിമർശനങ്ങളിലും ആദ്യമായി മനസ് തുറക്കുകയാണ് ഗോപി സുന്ദർ. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം.

'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു

1

'ആളുകളുടെ അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ എനിക്ക് ആശങ്കകൾ ഇല്ല. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും തന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്നയാളാണ് ഞാൻ. അതിൽ മറ്റുള്ളവർക്ക് കൈകടത്താനുള്ള യാതൊരു അധികാരവുമില്ല.എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ ഇടപെടുന്നവർക്ക് പരാതികൾ ഇല്ലേങ്കിൽ പിന്നെ എന്ത് വിഷയമാണ്'.

2

'എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടത്. അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്'.

'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി

3

'ആരുടേയും റോൾമോഡലാകാൻ ഞാൻ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആളുമല്ല ഞാൻ.എന്റെ ജീവിതമാണ്. ഞാനീ ഭൂമിയിൽ ഒരു വാടകക്കാരൻ ആയി വന്നു. ഇവിടെ ജീവിക്കുന്നു പോകുന്നു. എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ താത്പര്യപ്പെടാത്ത വ്യക്തിയാണ്.മറ്റുള്ളവരെ ബോധിപ്പിക്കാനും ഞാൻ തയ്യാറല്ല'.

4


'എന്റെ ഒരു സ്പേസിൽ ഒതുങ്ങി കൂടി സന്തോഷത്തോടെ പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിലുള്ള തീരുമാനങ്ങളെല്ലാം വ്യക്തിപരമാണ്. സെലിബ്രിറ്റികൾ കല്ലും മണ്ണും ഒന്നുമല്ലല്ലോ ഭക്ഷിക്കുന്നത്. മറ്റുള്ളവരെ പോലെ തന്നെയല്ലേ അവരുടെ ജീവിതവും. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വന്നവർ തന്നെയാണ് അവരും. സാധാരണ മനുഷ്യരാണ് സെലിബ്രിറ്റികളും. അവരുടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ് അവർ സെലിബ്രിറ്റികൾ ആകുന്നത്'.

5


'എന്റെ കുടുംബ ജീവിതത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.മറ്റുള്ളവരുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നത് വളരെ തെറ്റായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാൻ ഞാൻ ശ്രമിക്കാറില്ലേ. അതേ പരിഗണന എന്റെ കാര്യത്തിലും ഞാൻ ആഗ്രഹിക്കുന്നുണ്ട്'.

6

'എന്റെ തീരുമാനങ്ങൾ ശരിയാണോ എന്നതിന് ഉപരി തീരുമാനങ്ങളിൽ ഞാൻ ഇതുവരെ കോംപ്രമൈസ് ചെയ്തിട്ടില്ല. മറ്റുള്ളവരിൽ ഒന്നും അടിച്ചേൽപ്പിക്കാനും ശ്രമിച്ചിട്ടില്ല. എല്ലാവർക്കും എല്ലാ സ്വാതന്ത്ര്യവുമുണ്ട്.എനിക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ എന്റെ കൂടെ ജീവിക്കുന്നവർക്കും ഇടപഴകുന്നവർക്കുമെല്ലാം എല്ലാ സ്വാതന്ത്ര്യവുമുണ്ട്'.

7


'എന്റെ ജീവിത്തതിലെ ഒരു കാര്യത്തിലും മറ്റുള്ളവർ എന്ത് കരുതും എന്ന് ആലോചിച്ച് ജീവിക്കുന്നവർ അല്ല ഞാൻ. എനിക്ക് ഈ ലോകത്ത് ഞാൻ ജീവിക്കുന്ന കാലത്ത് എല്ലാ ദിവസവും സന്തോഷമായിട്ട് ഉറങ്ങാൻ പോകാനും അതുപോലെ എഴുന്നേൽക്കാനും എനിക്ക് സാധിക്കണം. ആ രീതിയിലാണ് ഞാൻ ജീവിക്കുന്നത്'.

8

'ബാക്കിയുള്ളവർ എന്ത് കരുതും എന്ന് ആലോചിച്ചിട്ടാണ് പലരും ജീവിക്കുന്നത്. ഇങ്ങനെയൊക്കെ ആയി അതുകൊണ്ട് ജീവിതം തള്ളിക്കൊണ്ട് പോകാം എന്നൊക്കെ ചിന്തിച്ചവരാണ് പലരും.ആരേയും ബോദിപ്പിക്കാൻ ഒന്നും ചെയ്യേണ്ടതില്ല. നമ്മുടെ സന്തോഷമാണ് ഏറ്റവും പ്രധാനം. ഒരു വിവാദങ്ങളും ഞാൻ ശ്രദ്ധിക്കാറില്ല'.

9

'നമ്മുക്ക് എന്താണോ വേണ്ടത് അതിന് അനുസരിച്ച് ജീവിക്കുക. ആ തീരുമാനങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.ആരും ആരുടേയും കാര്യങ്ങളിലും ഇടപെടാതെ മുന്നോട്ട് പോകുക. നമ്മുക്ക് ആലോചിക്കാൻ നമ്മുടേതായ പല ബുദ്ധിമുട്ടുകളും ഉണ്ട്. വിവാഹം കഴിക്കണോ ലിവിംഗ് ടുഗേദർ വേണോ എന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്'.

Recommended Video

cmsvideo
  ഗോപി സുന്ദർ അമൃത പ്രണയം, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | OneIndia
  English summary
  Gopi Sundar Gives Befitting Reply to bad Comments about Amritha Suresh relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X