മുരുകന്റെ മരണം....ഒന്നും അവസാനിക്കുന്നില്ല!! അന്വേഷിക്കാൻ വിദഗ്ധ സമിതി വരുന്നു!

  • Posted By:
Subscribe to Oneindia Malayalam

തിരുവന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജിനും വീഴ്ച പറ്റിയതായി വിവരങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു.

ദളിത് യുവതിക്ക് നേരെ മന്ത്രി ശൈലജയുടെ ഭർത്താവിന്റെ പരാക്രമം!! സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു!!

ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാനായ സമിതിയിൽ അനസ്തേഷ്യ, മെഡിസിൻ, സർജറി വിഭാഗം മേധാവികളും ഉണ്ടാകും. മരണം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെയും വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി അശോകനാണ് മേല‍നോട്ട ചുമതല.വാഹനാപകടത്തിൽ പരുക്കേറ്റ തിരുനൽവേലി സ്വദേശി മുരുകൻ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മരിച്ചത്. ആറ് ആശുപത്രികൾ മുരുകന് ചികിത്സ നിഷേധിച്ചിരുന്നു.

വിദഗ്ധ സമിതി അന്വേഷിക്കും

വിദഗ്ധ സമിതി അന്വേഷിക്കും

അപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാൻ

ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കും സമിതി ചെയർമാൻ. അനസ്തേഷ്യ, മെഡിസിൻ സർജറി വിഭാഗം മേധാവികളും സമിതിയിൽ അംഗങ്ങളായിരിക്കും.

അന്വേഷണ സംഘം വിപുലീകരിച്ചു

അന്വേഷണ സംഘം വിപുലീകരിച്ചു

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തെയും വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി അശോകനാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നത്.

മെഡിക്കൽ കോളേജിനെതിരെയും

മെഡിക്കൽ കോളേജിനെതിരെയും

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രികൾക്കു പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ചികിത്സ നിഷേധിച്ചു

ചികിത്സ നിഷേധിച്ചു

വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ച് മെഡിക്കല്‍ കോളേജിലും മുരുകന് ചികില്‍സ നിഷേധിച്ചെന്നാണ് വിവരം. എന്നാല്‍ രണ്ടു വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നപ്പോഴാണ് ആശുപത്രി അധികൃതര്‍ ഇത്തരമൊരു കള്ളം പറഞ്ഞതെന്നാണ് വിവരം.

തെറ്റായ മൊഴി

തെറ്റായ മൊഴി

മൂന്നു മണിക്കൂറോളം മുരുകനുമായി ആംബുലന്‍സ് ആശുപത്രിയില്‍ കാത്തു നിന്നിട്ടും ബദല്‍ സംവിധാനവും നല്‍കാന്‍ കോളേജ് തയ്യാറായില്ല. വെന്റിലേറ്റര്‍ ഇല്ലെന്ന് മൊഴി നല്‍കി അന്വേഷണസംഘത്തെയും അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഡോക്ടർമാർക്കും കുരുക്ക്

ഡോക്ടർമാർക്കും കുരുക്ക്

അതേസമയം മുരുകന് ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ചികിത്സ നിഷേധിച്ച ഡോക്ടർമാരെ അറസ്റ്റ് ചെയ്തേക്കും. ഇതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

English summary
government appoints committee for investigate murukan's death.
Please Wait while comments are loading...