കേരളത്തില്‍ കൊറോണ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകെ എട്ട് രോഗികള്‍; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ കൊറോണ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ക്ക് എവിടെ നിന്നെന്നാണ് രോഗം ബാധിച്ചത്ത് എന്നത് തിരിച്ചറിയാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. ഇത് കൊറോണ പ്രതിരോധത്തിന് കേരളത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അതേസമയം തന്നെ സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായെന്ന് ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് ഇത്തരത്തില്‍ അഞ്ച് പേരിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. തിരുവനന്തപുരം ആര്‍സിസിയിലേയും എസ്‌കെ ആശുപത്രിയിലേയും കോട്ടയം സ്വദേശികളായ നഴ്‌സുമാര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഒപ്പം കോട്ടയത്ത് തന്നെ ബിരുദ വിദ്യാര്‍ത്ഥിക്കും വ്യാപാരിക്കും ചുമട്ട് തൊഴിലാളിക്കും രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
കോഴിക്കോട് രോഗബാധയുണ്ടായ തമിഴ്‌നാട് സ്വദേശി. പാലക്കാട് വിളയൂരിലെ വിദ്യാര്‍ത്ഥിയുടേയും ഒപ്പം കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടൊപ്പം തന്നെ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിക്കും മലപ്പുറത്തെ നാല് മാസം പ്രായം ചെന്ന പെണ്‍കുഞ്ഞിനും എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല.
ഈ എട്ട് രോഗികളുടേയും രോഗത്തിന്റെ ഉറവിടെ സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതുവരേയും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും 481 പേര്‍ക്കാണ് രോഗം ഭേദമായത്. അതില്‍ 121 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ആറോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതി സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമംായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം.
മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍