Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിട്ടും നടപടി വൈകുന്നു

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും നടപടിയിൽ മാറ്റമില്ല. ഓൺലൈൻ ക്ലാസുകൾ, വിവിധ ക്ലാസുകളിലെ പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ അടിയന്തര കൊവിഡ് ജോലികളിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഇക്കഴിഞ്ഞ 13 ന് പ്രഖ്യാപിച്ചത്.

എന്നാൽ, പ്രഖ്യാപനം വന്ന് 11 ദിവസം പിന്നിടുമ്പോഴും അധ്യാപകർ കൊവിഡ് ഡ്യൂട്ടിയിൽ തുടരുകയാണ്. അതേസമയം, സ്കൂൾ പ്രവർത്തനങ്ങൾക്ക് മാത്രം അധ്യാപകരെ നിയോഗിച്ചു കൊണ്ട് ഇതരജോലികളിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി സലാഹുദ്ദീൻ ആവശ്യപ്പെട്ടു.

എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍

1

കൊവിഡ് വ്യാപനത്തോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളും വാക്സിനേഷൻ നടപടികളും സംബന്ധിച്ച തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇക്കഴിഞ്ഞ 13-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു അധ്യാപകരെ കൊവിഡ് ജോലികളിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നടപടിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

2

ഓൺലൈൻ ക്ലാസുകൾ, വിവിധ ക്ലാസുകളിലെ പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ അടിയന്തര കൊവിഡ് ജോലികളിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസ്സ് ഇപ്പോഴും നടക്കുകയാണ് എന്നാൽ, ഇതര ഡ്യൂട്ടികൾ നോക്കുന്നത് വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകളെ ബാധിക്കുമോ എന്ന ആശങ്കയും അധ്യാപകർക്കിടയിലുണ്ട്.

3

കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രത്യേക അഭ്യർത്ഥന മാനിച്ച് രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴ് വരെയാണ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഹൈസ്കൂൾ അധ്യാപകരെയടക്കമാണ് കൊവിഡ് ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുന്നത്.ഇതിൽ എസ്എസ്എൽസിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്ന അധ്യാപകരും ഉൾപ്പെടുന്നുണ്ട്.

4

ഇതിനുപുറമേ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന മറ്റ് നിരവധി അനവധി ജോലികളും അധ്യാപകരെ സമർദ്ദത്തിലാക്കുന്നുണ്ട്. ഉച്ച ഭക്ഷണകിറ്റ് വിതരണം, സ്കോളർഷിപ്പ് വിതരണം, പാഠപുസ്തക വിതരണം എന്നിവയും അധ്യാപകരുടെ മുന്നിൽ അധികജോലിയായുണ്ട്. പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ലൈൻ ഡെസ്ക്ക് അടക്കമുള്ള അനുബന്ധ ജോലികളും ചെയ്തു തീർക്കേണ്ടതായിട്ടുണ്ട്.

5

സെപ്റ്റംബറിൽ ആറിന് പ്ലസ് ടു പരീക്ഷയും ആരംഭിക്കുന്നുണ്ട്. അതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ മാതൃകാ പരീക്ഷയും നടത്തേണ്ടതായിട്ടുണ്ട്. ഇത്രയും ഭാരിച്ച ഉത്തരവാദിത്വങ്ങൾ വില്ലനായി നിൽക്കുമ്പോൾ കൊവിഡ് ഡ്യൂട്ടിയിൽ തുടരുന്നത് സമയബന്ധിതമായി തീർക്കേണ്ട മറ്റു പല ജോലികളും താളംതെറ്റിക്കുമെന്ന ആശങ്കയാണ് അധ്യാപകർ പങ്കുവയ്ക്കുന്നത്.

6

അതേസമയം, സംസ്ഥാനത്തെ സ്കൂൾ അധ്യാപകരിൽ 24 മണിക്കൂർ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ടെന്ന് കെ പി എസ് ടി എ സംസ്ഥാന ജനറൽസെക്രട്ടറി സലാഹുദ്ദീൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തീരുമാനം ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. അടിയന്തരമായി കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

7

കൂടാതെ, അധ്യാപകർ ഓൺലൈൻ ക്ലാസിന് പുറമേ നിരവധി ഭാരിച്ച അനുബന്ധ ജോലികളിൽ ഏർപ്പെടുന്നുണ്ട്. പല സ്കൂളുകളിലും പ്രഥമാധ്യാപകരില്ലാത്ത പശ്ചാത്തലത്തിൽ സാധാരണ അധ്യാപകർക്കാണ് അനുബന്ധ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നശേഷവും ജില്ലാ കളക്ടർമാർ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നുണ്ട് - സലാഹുദ്ദീൻ പറഞ്ഞു.

8

അതേസമയം, സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ തുടങ്ങുന്ന പശ്ചാത്തലത്തിൽ പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ സെപ്റ്റംബർ 13 പ്ലസ് വൺ അലോട്ട്മെൻറും ആരംഭിക്കുന്നുണ്ട്. ഇതെല്ലാം മുന്നിൽ വലിയ കടമ്പയായി നിൽക്കുമ്പോൾ എങ്ങനെ കൊവിഡ് ഡ്യൂട്ടി കൂടി നോക്കുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.

അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+