കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫിസില്‍ സ്മാര്‍ട്ട്‌ഫോണിന് ഗെറ്റൗട്ട്, സംഭവം കേരളത്തില്‍!!

അങ്കമാലിയിലുള്ള ടെല്‍ക് എന്ന സര്‍ക്കാര്‍ സ്ഥാപനം ജോലിസമയത്തു സ്മാര്‍ട്ട് ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി

  • By Manu
Google Oneindia Malayalam News

കൊച്ചി: ആധുനിക ലോകത്തു നമുക്ക് ഒഴിച്ചുകൂടാനാവാത്ത സ്മാര്‍ട്ട് ഫോണ്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ? ജോലിസമയത്ത് ഇനി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഒരു സര്‍ക്കാര്‍ ഓഫീസ്. കേരളത്തിലാണ് സംഭവം.

നഷ്ടത്തിലായ കമ്പനിയെ ലാഭത്തിലേക്കു കൊണ്ടുവരാന്‍ മുഴുവന്‍ ജീവനക്കാരും സ്മാര്‍ട്ട് ഫോണ്‍ മാറ്റിവച്ച് പണിയെടുക്കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിരോധിച്ചത് ടെല്‍ക്

സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് ( ടെല്‍ക്) എന്ന സ്ഥാപനമാണ് ഇനി ജോലി സമയത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയാഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ചത്. അങ്കമാലിയിലാണ് ടെല്‍ക്ക് സ്ഥിതി ചെയ്യുന്നത്. 535 പേര്‍ ടെല്‍കില്‍ ജോലി ചെയ്യുന്നുണ്ട്.

കളി കുറച്ച് കൂടുന്നു

ജോലി സമയത്ത് ജീവനക്കാര്‍ കൂടുതല്‍ സമയവും ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നിരന്തരം ഉപയോഗിക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

തീരുമാനം ചര്‍ച്ച ചെയ്ത്

സ്മാര്‍ട്ട് ഫോണ്‍ ജോലി സമയത്തു നിരോധിക്കാനുള്ള തീരുമാനം കമ്പനി ഏകപക്ഷീയമായി എടുത്തതല്ല. തൊഴിലാളികളുടെ യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്.

രണ്ടു വര്‍ഷമായി നഷ്ടത്തില്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ടെല്‍ക് കടന്നുപോവുന്നത്. ഏകദേശം 47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍.

ലക്ഷ്യം വലുത്, കഠിനാധ്വാനം വേണം

വിവിധ കമ്പനികളില്‍ നിന്നായി കൂടുതല്‍ ഓഫറുകള്‍ ഇപ്പോള്‍ ടെല്‍ക്കിനു ലഭിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ എന്‍ സി മോഹനന്‍ പറഞ്ഞു. 172 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലക്ഷ്യം. ഇതിനായി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 രണ്ടു പേര്‍ക്ക് ഉപയോഗിക്കാം

മാനേജിങ് ഡയറക്ടര്‍ക്കും ചെയര്‍മാനും മാത്രമേ ഇനി കമ്പനിക്കകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

English summary
Government firm bans smartphones in office. In a bid to bring the loss-making company back on track, the administrative wing of Transformers and Electricals Kerala Limited (TELK) has instructed its employees to come out of the virtual world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X