'എഐ ക്യാമറ കേസിൽ സർക്കാരിന് തിരിച്ചടിയില്ല'; പ്രതിപക്ഷം ആശ്വസിച്ചോട്ടെയെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ച കേസിൽ സർക്കാരിന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഹർജിക്കാരുടെ ആവശ്യം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളഓട് പറഞ്ഞു.
'ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷത്തിന് അനുകൂലമായൊരു ഉത്തരവൊന്നും കിട്ടിയിട്ടില്ല. ഉണ്ടെന്ന് അവർ ആശ്വസിക്കുന്നെങ്കിൽ ആശ്വസിക്കട്ടെ. എഐ ക്യാമറ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. പ്രതിപക്ഷത്തിന്റെ ഭാഗം മാത്രമാണ് കോടതി ഇന്ന് കേട്ടത്. പ്രതിപക്ഷം ആവശ്യപ്പെട്ടത് എഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നാണ്. എന്നാൽ ആ ഉത്തരവ് ഹൈക്കോടതി നിരാകരിക്കുകയാണ് ഉണ്ടായത്. എഐ ക്യാമറയുടെ പ്രവർത്തനം തടസപ്പെടുന്ന ഒരു ഉത്തരവും കോടതിയിൽ നിന്നും ഉണ്ടായിട്ടില്ല.

സർക്കാർ ഒരു രൂപപോലും ഇതുവരെ കെൽട്രോണിനു കൊടുത്തിട്ടില്ല. സമഗ്രമായ കരാർ ഒപ്പിട്ടശേഷം മൂന്നു മാസത്തിനുമാസത്തിനുശേഷമേ കെൽട്രോണിന് ആദ്യ ഗഡു കൈമാറൂ. കേസ് മൂന്നാഴ്ച കഴിഞ്ഞാണ് വച്ചിരിക്കുന്നത്. അതിനിടയ്ക്ക് കെൽട്രോണിനു പണം കൊടുക്കേണ്ടതില്ല. റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് സമഗ്രമായ കരാർ ഉണ്ടാക്കാൻ തീരുമാനിച്ചത് മന്ത്രിസഭയാണ്. കരാർ ഉണ്ടാകാൻ പോകുന്നതേയുള്ളൂ. ഉണ്ടാകാത്ത കരാറിനെക്കുറിച്ച് എങ്ങനെയാണ് പരിശോധിക്കുത്', മന്ത്രി ചോദിച്ചു.
അതേസമയം കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.'പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റിൽ കൈയ്യിട്ടു വാരാൻ ഉദ്ദേശിച്ച പിണറായി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ.വിധി സാധരണ ജനങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്.
ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോൾ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയിൽ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാൽ ഈ ഇടപാടിൽ അഴിമതി ഞാൻ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷിക്കുന്നു.
ജനങ്ങൾ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വൻ അഴിമതിയുടെ തെളിവുകളും രേഖകളും ഞാൻ പല ഘട്ടങ്ങളിൽ നൽകിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്? ഒരു കാരണവശാലും സർക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാൻ അനുവദിക്കില്ല', ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications