Get Updates
Get notified of breaking news, exclusive insights, and must-see stories!

യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല: പരാതിയുണ്ടാവാതെ പ്രിന്‍സിപ്പല്‍ നിയമനം നടത്തുമെന്നും മന്ത്രി

തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു ജി സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. പരാതിയ്ക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വാർത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

കോടതിയിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിൻസിപ്പൽ നിയമന കാര്യത്തിൽ തുടർനടപടികൾ എടുക്കൂ. കോടതിവ്യവഹാരങ്ങൾക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാൽ കോടതിവിധികൾക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 r-bindhu-

'മന്ത്രിയ്‌ക്കോ സർക്കാരിനോ ഇക്കാര്യത്തിൽ പ്രത്യേക താല്പര്യമില്ല. നിയമനത്തിൽ വലിയ പരാതികൾ ലഭിച്ചപ്പോൾ പരിശോധിക്കണമെന്നാണ്‌ സർക്കാർ തീരുമാനിച്ചത്‌. നീതി നിഷേധം ഉണ്ടാകരുത്‌. സീനിയോറിറ്റി നഷ്ടപ്പെടാതെയും യുജിസി യോഗ്യതകൾ പാലിച്ചും സുതാര്യമായി പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്‌.' മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുജിസിയിലെ യോഗ്യതാ നിബന്ധനകൾ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ച് പരിശോധിക്കുകയും, സെലക്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുകയാണ് ചെയ്യേണ്ടതെന്നുമാണ് സർക്കാർ തീരുമാനം. സർക്കാർ കോളേജുകൾ പോലെ ഒന്നിലധികം പ്രിൻസിപ്പൽമാർ ഉൾക്കൊള്ളുന്ന സർവീസിലേക്ക് നിയമനം നടത്തുന്നതിന്‌ യുജിസി റെഗുലേഷനിൽ വ്യക്തമായ നിർദ്ദേശങ്ങളില്ല.

ഒഴിവുവന്ന 55 തസ്‌തികയിലേക്ക്‌ 67 പേരുടെ ലിസ്‌റ്റ്‌ സെലക്ട് കമ്മിറ്റി തയ്യാറാക്കി. പിന്നീട്‌ യുജിസിയിലെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ സബ്‌കമ്മിറ്റി രൂപീകരിച്ച്‌ 43 പേരുടെ ലിസ്‌റ്റാക്കി ചുരുക്കി. എന്നാല്‍ യുജിസി മാനദണ്ഡമനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് നിരവധി പരാതികൾ വന്നു. പരാതികളിൽ കഴമ്പുണ്ടോയെന്ന്‌ പരിശോധിക്കുന്നതിനാണ്‌ കമ്മിറ്റിയെ നിയോഗിച്ചത്‌. 43 പേരുടെ ലിസ്‌റ്റ്‌ തള്ളാതെ തന്നെ പരിശോധിക്കണമെന്നാണ്‌ തീരുമാനം. പരാതികൾ അന്വേഷിയ്ക്കാതെ നിയമന നടപടികളിലേയ്ക്ക് കടക്കുന്നത് സാമാന്യനീതിക്ക് നിരക്കാത്തതാകും. കേസുകൾക്ക് കാരണമാകും ഇതാണ്. പുതിയ കമ്മിറ്റിയെ നിയോഗിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇടപെട്ടതായി കണ്ടെത്തിയിരുന്നു. മന്ത്രി യുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വരികയായിരുന്നു. സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ഉയർത്തിയിരുന്നു.

സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുട‍‍‍‍‍ർന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കേസില്‍ പെട്ടതിനെ തുർന്ന് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അനിശ്ചിതത്വമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖകള്‍ പുറത്ത് വന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+