കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്ന് വിവരങ്ങള്‍ ഇനി ഓണ്‍ലൈനില്‍

  • By Neethu
Google Oneindia Malayalam News

കോട്ടയം:പാവപ്പെട്ടവന് അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുകയേ വഴിയുള്ളൂ. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാന്‍ പോകുമ്പോളാക്കും പറയുന്നത് ഇതൊക്കെ മരുന്നു കടയില്‍ പോയി വാങ്ങണം എന്ന്. എന്നാല്‍ കാലം മാറി പോയി, സര്‍ക്കാര്‍ ആശുപതികളിലെ മരുന്നു വിവരങ്ങളും ഡിജിറ്റലായി.

ആശുപത്രിയിലെ മരുന്നു വിവരങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ അറിയുന്നതാണ് പുതിയ സംവിധാനം. ആശുപത്രിയില്‍ ഏതൊക്കെ മരുന്നുണ്ട്, അവയുടെ സ്റ്റോക്ക്, കാലാവധി തീര്‍ന്നത്, നിരോധിച്ചത് എന്നിങ്ങനെ എല്ലാം ഇനി വിരല്‍തുമ്പിലുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോട്ടയത്തെ മെഡിക്കല്‍ കോളജ്‌, ജനറല്‍ ആശുപത്രികള്‍ ഉള്‍പ്പെടെ 80 ആശുപത്രികളിലെ മരുന്നു വിവരങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിനു കീഴിലാക്കി.

mobilephone

നിരോധിത മരുന്നുകളുടെ കാര്യത്തിലാണ്‌ ഓണ്‍ലൈന്‍ സംവിധാനം ഏറെ പ്രയോജനപ്പെടുക. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പ്രത്യേക മരുന്നു നിരോധിച്ചാലും ഇതു സര്‍ക്കാര്‍ ഉത്തരവായി ജനങ്ങളിലേക്ക് എത്തുന്നതിന് സമയമെടുക്കും ഈ കാലയളവില്‍ നിരോധിത മരുന്നുകള്‍ രോഗികള്‍ക്കു നല്‍കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ സംവിധാനം നടപ്പായാല്‍ നിരോധിത മരുന്നിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കും.കൃത്യമായ കണക്കു വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അറിമറികളും ഒരു പരിധി വരെ തടയാന്‍ കഴിയും.

തിരുവനന്തപുരത്തു മെഡിക്കല്‍ സയന്‍സ്‌ കോര്‍റേഷനില്‍ സ്‌ഥാപിച്ചിരിക്കുന്ന സെര്‍വര്‍ മുഖേനയാണു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത്‌. കോര്‍പറേഷന്റെ നിര്‍ദേശങ്ങള്‍ വേഗത്തില്‍ താഴേത്തട്ടില്‍ എത്തുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഉപകരിക്കും. ഈ സംവിധാനം സംസ്‌ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം.

English summary
Government hospital medicine details available in online system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X