കിറ്റക്സുമായി ചർച്ചയ്ക്ക് തയ്യാർ; നിയമാനുസൃതം പ്രവർത്തിക്കുന്നവർക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം; കിറ്റക്സുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി രാജീവ്. വ്യവസായികളുമയി നടത്തിയ കൂടിക്കാഴ്ചയിൽ കിറ്റെക്സ് യാതൊരു വിധ പരാതിയും ഉയർത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ വ്യവസായ സംരഭകരുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിയമം ബാധകമല്ല ഇനി ഇങ്ങോട്ട് വരൂ എന്ന് കിറ്റക്സിനോട് പറയാൻ സാധിക്കില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് കമ്പനി പൂർണ പിന്തുണ നൽകുമെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ കിറ്റക്സിനെതിരെ പരോക്ഷമായി മന്ത്രി പ്രതികരിച്ചു.
തെലങ്കാനയെയും പോലെ ആയിരം ഏക്കര്‍ ഭൂമിയൊന്നും ഏറ്റെടുത്തു നല്‍കാന്‍ കേരളത്തില്‍ ബുദ്ധമുട്ടാണ്.സംസ്ഥാനത്തേക്ക് നിക്ഷേപകരെ വിമാനത്തിലും ആഡംബര വാഹനത്തിലും സര്‍ക്കാര്‍ ചെലവിലെത്തിച്ചാല്‍ വന്‍ വിമര്‍ശനങ്ങളാവും ഉയരുകയെന്നും രാജീവ് പറഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപമാണ് വ്യവസായ വകുപ്പിന്റെ മുദ്രാവാക്യമെന്ന് വ്യക്തമാക്കിയ മന്ത്രി വ്യവസായ വകുപ്പിനപ്പുറം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായികള്‍ക്കുള്ള പരാതി പരിഹരിയ്ക്കാന്‍ ഐ. എ. എസ് ഓഫീസര്‍മാര്‍ക്ക് ഓരോ ജില്ലയുടെയും ചുമതല നല്‍കുമെന്നും അറിയിച്ചു.
വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ തന്നെ വിവിധ ജില്ലകളിലെ പരാതികൾ പരിഹരിക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ഒപ്പമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications