ഈ വർഷം മുതൽ സർക്കാർ ജീവനക്കാർക്ക് എട്ടിന്റെ പണി; ഓഫീസുകൾ പൂർണ്ണ വിജിലൻസ് നിരീക്ഷണത്തിൽ!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: സർക്കാർ ജീവനക്കാർ ഇനി പേടിക്കണം നിങ്ങളെ നിരീക്ഷിക്കാൻ‌ ഇനി വിജിലൻസ് ജാഗരൂകരായിരിക്കും. ഇനി മുതൽ സര്‍ക്കാര്‍ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ നിരന്തര നിരീക്ഷണത്തിലായിരിക്കും. ഒരോ വകുപ്പിലെയും പ്രവർത്തനം പരിശോധിക്കാൻ വിജിലൻസിന് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി.

കൈക്കൂലിക്കാരെ പിടിക്കുന്ന വിജിലന്‍സിന്റെ പതിവുരീതി മാറ്റാന്‍കൂടിയാണ് പുതിയ നിര്‍ദേശങ്ങള്‍. ഉദ്യോഗസ്ഥരുടെ വരവുംപോക്കും മുതല്‍ പെരുമാറ്റംവരെ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ഓഫീസുകളുടെ പ്രവര്‍ത്തനം അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സിനെ രംഗത്തിറക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ പ്രവർത്തനങ്ങൾ നടത്തും

കൂടുതൽ പ്രവർത്തനങ്ങൾ നടത്തും

ജനങ്ങള്‍ക്ക് സേവനം നടപ്പാക്കുന്നുണ്ടോയെന്നും വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സമയബന്ധിതമായി മറുപടിനല്‍കിയോയെന്നും പരിശോധിക്കാൻ വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള അധികാരമുപയോഗിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

നല്ല പ്രവർത്തനം

നല്ല പ്രവർത്തനം

വിജിലന്‍സ് നിരീക്ഷണം നല്ലതാണ്. കൈക്കൂലികൊടുത്തേ മതിയാവൂ എന്ന മനോഭാവം മാറണം. സത്യസന്ധനായ ഉദ്യോഗസ്ഥന് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താൽ വൻ മാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്ന് ജോയ്ന്റ് കൗൺസിലർ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി എസ് സന്തോഷ്കുമാർ പറഞ്ഞു.

'മൈ വിഷന്‍ കറപ്ഷന്‍ ഫ്രീ ഇന്ത്യ'

'മൈ വിഷന്‍ കറപ്ഷന്‍ ഫ്രീ ഇന്ത്യ'

പത്ത് കൽപ്പനകളാണ് വിജിലൻസിന് സർക്കാർ നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്. മോദിസര്‍ക്കാരിന്റെ 'മൈ വിഷന്‍ കറപ്ഷന്‍ ഫ്രീ ഇന്ത്യ' എന്ന പ്രചാരണവും ശില്പശാലകളും പത്തുകല്പനകള്‍ക്ക് പിന്നിലുണ്ട്. അഴിമതി രഹിതമാക്കാൻ സർക്കാർ വകുപ്പുകൾ ഓൺലൈൻ സംവിധാനം പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.

പത്ത് കൽപ്പനകൾ

പത്ത് കൽപ്പനകൾ


വകുപ്പിലെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കുക, എല്ലാ വകുപ്പുകളിലും മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തുക, ഹാജര്‍പുസ്തകം, രജിസ്റ്ററുകള്‍, ഡെയ്ലി രജിസ്റ്റർ, കാഷ്ബുക്ക്, പണത്തിന്റെ ഭൗതീക പരിശോധന, ഓഫീസ് മാന്വല്‍ റെക്കോഡുകളുടെ പരിശോധന, വിവരാവകാശം, സേവനാവകാശം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കൽ, ഓഫീസ് പര്‍ച്ചേസ് നിയമപ്രകാരമാണോ എന്ന് അന്വേഷിക്കൽ, വിവിധ ഏജന്‍സികള്‍ക്കും സ്‌കീമുകള്‍ക്കും അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക, ഓഫീസുകളില്‍ മദ്യപാനം, ചീട്ടുകളി, പുകവലി എന്നിവയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുക, വകുപ്പിലെ ഓഡിറ്റുകളുടെ പരിശോധന, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് വിജിലൻസിന് നൽകിയ പത്ത് കൽപ്പനകൾ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Government offices to come under Vigilance scanner

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്