കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി: ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസെടുക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ പോലീസ് മേധാവിയായ രാഹുല്‍ എസ് നായര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട്. മുന്‍ പോലീസ് സൂപ്രണ്ടിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പൂട്ടിയ ക്വാറി തുറക്കാന്‍ രാഹുല്‍ ആര്‍ നായര്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു പരാതി. ക്വാറി ഉടമകളാണ് പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

Rahul R Nair

എന്നാല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നയിക്കുന്നതാണ് രാഹുല്‍ ആര്‍ നായര്‍ നല്‍കിയ മൊഴി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ മനോജ് എബ്രഹാമും, ആര്‍ ശ്രീലേഖയും ക്വാറി തുറക്കാന്‍ അനുമതി നല്‍കണം എന്ന് തന്നോട് ആവശ്യപ്പെട്ടതായി രാഹുല്‍ ആര്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് പേരും ഇക്കാര്യം നിഷേധിച്ചെങ്കിലും ഈ ആരോപണത്തിന്റെ പ്രത്യാഘാതം വലുതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. തിരുവനന്തപുരം എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ്.

English summary
Government order to take case against IPS officer in Bribe Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X