കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍: ഭീഷണിപ്പെടുത്തിയാലും തടവ്... വന്‍ നിയന്ത്രണങ്ങളുമായി പുതിയ ബില്ലിന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും പിന്നിലല്ല. ഭരിയ്ക്കുന്ന പാര്‍ട്ടി പോലും ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന കാഴ്ച കേരളത്തില്‍ സ്ഥിരമാണ്.

ഇപ്പോഴിതാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹര്‍ത്താല്‍ നിയന്ത്രണ ബില്ലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. ബില്ലിനെ കുറിച്ചുള്ള ആലോചനയിലാണെന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പൊതു ജനങ്ങളെ അറിയിച്ചത്.

Hartal Chennithala

ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. പൊതുജനങ്ങളുടേയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവരുടെ അഭിപ്രായ സമാഹരണം ചെന്നിത്തല ലക്ഷ്യമിടുന്നുണ്ട്.

ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും മാധ്യമങ്ങള്‍ വഴി ഇക്കാര്യം പൊതു ജനങ്ങളെ അറിയിച്ചിരിയ്ക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. അക്രമ സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ തന്നെ തടയാനും വ്യവസ്ഥയുണ്ടാകും.

ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെ കുറ...

Posted by Ramesh Chennithala on Wednesday, 30 September 2015

ഹര്‍ത്താലില്‍ നാശനഷ്ടങ്ങളുണ്ടാക്കിയാല്‍ കേസെടുക്കുക എന്നത് ഒരു പതിവ് സംഭവമാണ്. എന്നാല്‍ ചെന്നിത്തല കൊണ്ടുവരാനിരിയ്ക്കുന്ന പുതിയ ബില്ലില്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായിരിയ്ക്കും. ബലം പ്രോയഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും എല്ലാം കുറ്റകരമായിരിയ്ക്കും. ആറ്മാസം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നോ ശിക്ഷ അനുഭവിയ്‌ക്കേണ്ടിവരും.

ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമായിരിയ്ക്കും. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ പോലീസുകാര്‍ക്കെതിരേയും നടപടിയുണ്ടാകും.

ഹര്‍ത്താലുകളെ കുറിച്ച് ഇപ്പോള്‍ തന്നെ ഒട്ടേറെ പരാതികളുണ്ട്. ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സഹാചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത് എന്നാണ് ചെന്നിത്തല വിശദീകരിയ്ക്കുന്നത്.

English summary
Government planning to form Hartal Regulatory Bill: Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X