കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളക്കരം കുത്തനെ കൂട്ടി, മദ്യത്തിനനും സിഗരറ്റിനും വില കൂട്ടി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ വെള്ളക്കരം ഇരട്ടിയാക്കുന്നു. ബാറുകള്‍ പൂട്ടുന്നതോടെ മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ കുടിവെള്ളത്തിന്റെ കരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വെള്ളത്തിന് പുറമെ സിഗരറ്റിന്റെയും വിദേശ മദ്യത്തിന്‍റെയും നികുതി വര്‍ദ്ധിപ്പിയ്ക്കാനും തീരുമാനമായി, നികുതി വര്‍ധനയിലൂടെ ആയിരം കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിയ്ക്കുക.

പതിനായിരം ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിയ്ക്കുന്നവര്‍ക്കാവും വെള്ളക്കര വര്‍ധന ബാധകമാവുക. കിലോ ലിറ്ററിന് നാല് രൂപയില്‍ നിന്ന് ആറ് രൂപയാക്കി കരം ഉയര്‍ത്താനാണ് തീരുമാനം. 200 കോടി രൂപയുടെ അധിക വരുമാനം ഇത്തരത്തില്‍ നേടാനാകുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും വെള്ളത്തില്‍ നിന്ന് കാര്യമായ വരുമാനം നേടാനാകുമെന്ന് പ്രതീക്ഷയ്ല്ല. കാരണം ലക്ഷ്യമിടുന്ന അധികവരുമാനമായ 100 കോടിയില്‍ 200 കോടി മാത്രമാണ് വെള്ളക്കരം കൂട്ടുന്നതില്‍ നിന്ന് ലഭിയ്ക്കുന്നത്.

Water

വെള്ളക്കരം 50 ശതമാനം കൂട്ടണമെന്ന ജലവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിയ്ക്കണമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. ആഡംബര വീടുകളുടെ നികുതി വര്‍ധിപ്പിയ്ക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു. ബാറുകള്‍ അടപ്പിയ്ക്കുന്നതോടെ ഖജനാവിനുണ്ടാകുന്ന നഷ്ടം മറികടക്കാനാണ് നികുതി വര്‍ദ്ധിപ്പിയ്ക്കുന്നത്. തസ്തികകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനം എടുക്കും.

English summary
Government plans to double water tax in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X