ഷുക്കൂര്‍ വധക്കേസ് സിബിഐക്ക്

2012 ഓഗസ്റ്റ് 20 നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കൊലക്ക് പിന്നില്‍ സിപിഎം ആണെന്ന് ആദ്യം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും വരെ കേസില്‍ പ്രതികളാണ്.
പി ജയരാജന്റെ വാഹനം തടഞ്ഞ് ആക്രമിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൃത്യമായി പ്ലാന്‍ തയ്യാറാക്കി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്ററുടെ മകനും വിസ്മയപാര്‍ക്ക് ചെയര്‍മാനും പാര്‍ട്ടി നേതാവുമായ വാടി രവിയുടെ മകനും കേസിലെ പ്രതികളാണ്. ആകെ 33 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ഇതിനിടെ സാക്ഷികളില്‍ പലരും കൂറുമാറിയിരുന്നു. സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നായിരുന്നു കൂറുമാറ്റം എന്നാണ് പ്രധാന ആരോപണം.
സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ശുപാര്‍ശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications