കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ദ്വീപിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളൊന്നും ആശ്വാസകരമല്ല'': എൻകെ പ്രേമചന്ദ്രൻ എംപി വൺ ഇന്ത്യയോട്

Google Oneindia Malayalam News

തിരുവനന്തപുരം; ലക്ഷദ്വീപിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ വളരെ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യയെ പോലെ ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ആശ്വാസകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ സാഹചര്യത്തെ കുറിച്ച് വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു എംപി.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ടൂറിസത്തിന്റെ പേരിൽ ദ്വീപ് ജനതയുടെ സാംസ്കാരികമായിട്ടുള്ള പൈതൃകത്തേയും സ്വത്വത്തേയും ചോദ്യം ചെയ്ത് കൊണ്ട് ഏകപക്ഷീയമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണപരമായ പരിഷ്ക്കാരങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

അധിക ചുമതല

ദാമൻ & ദിയു തുടങ്ങിയിട്ടുള്ള ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി ചുമതല വഹിക്കുന്ന പ്രഫുൽ കെ പട്ടേലിന് ലക്ഷദ്വീപിന്റെ അധിക ചുമതല കൂടി നൽകിയതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ഇന്ന് അവിടെ വലിയ തോതിൽ ഉള്ള അസംതൃപ്തിക്ക് കാരണമായിരിക്കുന്നത്.ലക്ഷദ്വീപിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയനേതാവ് അവിടത്തെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്.
ശേഷം ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നിയമനിർമ്മാണം നടത്തുന്നുവെന്നതാണ്.

നടപ്പാക്കിയത്

അവിടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാപഞ്ചായത്ത് സമിതികൾ ഉൾപ്പെടെയുള്ളവയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഫിഷറീസ് തുടങ്ങിയിട്ടുള്ള ജനായത്ത സമിതികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പല വിഷയങ്ങളിലുമുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തൽ തുടങ്ങിയ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയത്.വളരെ ശാന്തമായി ജീവിക്കുന്ന ജനങ്ങൾ എന്നതാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത.അവിടെ ജയിലുകളിൽ പോലും പാർക്കാൻ ആളില്ല. ക്രൈംറേറ്റ് ഏറ്റവും കുറഞ്ഞിട്ടുള്ള കേന്ദ്രഭരണപ്രദേശമാണത്. അവിടെയാണ് ഗുണ്ടാ ആക്ടിന് സമാനമായ നിയമനിർമാണത്തിന് അഡ്മിനിസ്ട്രേറ്റർ നേതൃത്വം കൊടുക്കുന്നത്.അതുപോലെ തന്നെ നിരവധി ആയിട്ടുള്ള നടപടിക്രമങ്ങളാണ് നടപ്പാക്കിയത്.

ജനത്തിന്റെ ആശങ്ക

നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദ്ദേശങ്ങൾ ഇതിനകം തന്നെ ആയിക്കഴിഞ്ഞു. അതൊക്കെ സർക്കാരിന്റെ പരിഗണനയിലാണ്.ഇത് ദ്വപിലെ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അവരുടെ സംസ്കാരത്തേയും അസ്ഥിത്വത്തെ തന്നെയും ചോദ്യം ചെയ്യുന്ന നിലയിലുള്ള ചില നടപടികൾ അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന ആശങ്കയാണ് അവിടുത്തെ ജനം പങ്കുവയ്ക്കുന്നത്.അതുകൊണ്ട് തന്നെ ഇത്തരം പരിഷ്കാരങ്ങൾ പുന:പരിശോധനയ്ക്ക് വിധേയമാക്കണം.

ശാശ്വതമായ പരിഹാരം

നിലവിൽ ജനായത്ത സമിതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അധികാരങ്ങളും അവകാശങ്ങളും നിലനിർത്തണം, ലക്ഷദ്വീപ് ജനതയുടെ സാംസ്കാരിക പൈതൃകവും അവരുടെ സ്വത്വബോധവും അതുപോലെ തന്നെ അവരുടെ അസ്ഥിത്വത്വവും നിലനിർത്താൻ ഉതകുന്ന നടപടികൾ സ്വീകരിക്കണം എന്നതൊക്കെയാണ് അവിടുത്തെ ജനതയുടെ ആവശ്യം.ഇതേ ആവശ്യങ്ങൾ ഉയർത്തിപിടിച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്തേക്ക് കടന്നു വന്ന് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ലക്ഷദ്വീപ് മേഖലയെ സംഘർഷഭരിതം ആക്കാതെ തുടക്കത്തിൽതന്നെ പ്രശ്നത്തിൽ കേന്ദ്ര ഗവൺമെൻറ് ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കി ജനങ്ങളുടെ വിശ്വാസം നിലനിർത്തി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാണ് ഈ അവസരത്തിൽ ആവശ്യപ്പെടാനുള്ളത് ഉള്ളത്, പ്രേമചന്ദ്രൻ പറഞ്ഞു.

വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
BJP Lakshadweep sent letter to Central government | Oneindia Malayalam

English summary
government should be ready to withdraw new administrative reforms in Lakshadweep,NK Premachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X