ഹാദിയയുടെ ജീവന്‍ രക്ഷിക്കണം; സംരക്ഷണം നല്‍കണം, മുഖ്യമന്ത്രിയോട് മുസ്ലിം സംഘടനകള്‍

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രബല സംഘടനകള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അയക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പിണറായിയെ സന്ദര്‍ശിച്ചത്.

12

മലപ്പുറം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഹാദിയയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ജീവന്‍ അപകടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജീവന്‍ അപകടത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

രാഹുല്‍ ഈശ്വര്‍ നേരത്തെ ഹാദിയയെ വീട്ടില്‍ചെന്ന് കണ്ടിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ച ശേഷം ഇതുവരെ ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ട ഏക വ്യക്തി രാഹുല്‍ ഈശ്വറാണ്. നേരത്തെ ഹാദിയയുടെ വീട്ടില്‍ പോയതിന്റെ ഫോട്ടോകളും വീഡിയോകളും രാഹുല്‍ ഈശ്വര്‍ പരസ്യപ്പെടുത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Government should give protection to Hadiya, Demands Muslim Leaders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്