കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തെ പിന്തുണച്ച് സര്‍ക്കാര്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളെ കടത്തിയ സംഭവത്തില്‍ വിവാദത്തിലായ മുക്കം അനാഥായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ പിന്തുണ അറിയിത്തിരിയ്ക്കുന്നത്. മുക്കം അനാഥാലയ മനേജ്‌മെന്റിനെതിരെ കേസില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയരിയ്ക്കുന്നത്.

കേസുളളത് അനാഥാലയമനേജേമെന്റി്‌നെതിരെയല്ല അവിടത്തെ നാല് ജീവനക്കാര്‍ക്കെതിരെയാണ്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള 156 കുട്ടികളെ അനാഥാലയത്തിന് കൈമാറിയത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുക്കം അനാഥാലയം നിയമാനുസൃതമായിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്. രജിസ്‌ട്രേഷനും നിയമപരമായി പൂര്‍ത്തീകരിച്ചതാണ്.

Supreme Court

കേസില്‍ സര്‍ക്കാര്‍ മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവ്യക്തതയുണ്ടെന്ന് കാട്ടി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ അമിക്കസ് ക്യൂറിയായ അപര്‍ണ ഭട്ടാണ് അനാഥാലയം സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

മെയ് 24നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേസ്‌റ്റേഷനില്‍ പടന് എറണാകുളം ട്രെയിനില്‍ വച്ച് പൊലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്. കോളിക്കോട്ടെ മുക്കം അനാഥാലയത്തിലേയ്ക്ക് എത്തിയവരായിരുന്നു ഇവര്‍. സംഭവത്തില്‍ മുക്കം അനാഥാലയത്തിനെതിരെ ഝാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

English summary
State government supports mukkam orphanage on child trafficking controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X