കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരായ തൊഴിലാളികളുടെ പുനരധിവാസം സർക്കാർ അട്ടിമറിച്ചു

സത്യവാങ്മൂലത്തിന് വിരുദ്ധമായി ബിവ്കോയിൽ താൽക്കാലിക നിയമനം

  • By Desk
Google Oneindia Malayalam News

കൊച്ചി: ചാരായ തൊഴിലാളികളുടെ പുനരധിവാസം സർക്കാർ അട്ടിമറിച്ചു. ബിവ്കോയിൽ തൊഴിലാളികൾക്ക് നിയമനം നടത്താനുള്ള ഒഴിവില്ലെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ് മൂലത്തിന് വിരുദ്ധമായി താൽക്കിക നിയമനത്തിനും സർക്കാർ നീക്കം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്ത്. ‌

Liquor 4

ബിവറേജസ് കോർപ്പറേഷനിൽ 300 ഹെൽപ്പർ/ സെയിൽസ്മാൻ തസ്തികകൾ സൂപ്പർന്യൂമററിയായി സൃഷ്ടിച്ച് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആറു മാസത്തേക്ക് താൽക്കാലിക നിയമനം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. പുതുതായി തുറന്ന 167 അഡീഷണൽ കൗണ്ടറുകൾ, 66 സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകൾ എന്നിവ പരിഗണിച്ചാണ് പുതിയ നിയമനമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതോടെ സുപ്രീം കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചാണ് ചാരായ തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹമായ പുനരധിവാസം സർക്കാർ നിഷേധിച്ചതെന്ന് വ്യക്തം.
liquor

1996ൽ യുഡിഎഫ് സർക്കാരാണ് ചാരായം നിരോധനം നടപ്പിലാക്കിയത്. ഇതോടെ ചാരായ മേഖലയിൽ 13000ത്തോളം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്ക്. എന്നാൽ ഇവർക്ക് തൊഴിൽ നൽകുന്നതിനോ അർഹമായ നഷ്ടപരിഹാരം നൽകുന്നതിനോ സർക്കാർ തയാറായിരുന്നില്ല. പിന്നീടു വന്ന എൽഡിഎഫ് സർക്കാർ അന്നത്തെ പ്രകടന പത്രികയിൽ ചാരായതൊഴിലാളികളുടെ പുനരധിവാസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ധന സഹായമെന്ന നിലയിൽ 30000 രൂപ നൽകി. ഇതോടെ ചാരായ തൊഴിലാകളിൽ പലരും ആത്മഹത്യ ചെയ്തു. തുടർന്ന് കെ.ആർ ഗൗരിയമ്മയുടെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരങ്ങളുടെ ഭാഗമായി പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ വിഷയത്തെ കുറിച്ച് പഠിക്കുന്നതിന് മന്ത്രിതല ഉപസമിതിയെ നിയോഗിച്ചു.

liquuor 2

ബിവറേജസ് ഔട്ട്ലറ്റുകളിൽ ആത്മഹത്യ ചെയ്തവരുടെ മക്കൾ നിമനം നൽകാനും പുനരധിവാസം ഉറപ്പാക്കുന്നതിനും ഉപസമിതി കരാർ കൊണ്ടു വന്നു. ഇതേതുടർന്ന് 2002 മുതൽ വരുന്ന ഒഴിവുകളിൽ 25% ചാരായതൊഴിലാളികൾക്കായി മാറ്റിവെക്കുമെന്നതായിരുന്നു കാരാറിലെ സുപ്രധാന തീരുമാനം. എന്നാൽ മദ്യഉപഭോഗത്തിൽ പിന്നീട് വൻ വർധനവും പുതിയ ഔട്ട്ലറ്റുകൾ തുറക്കുകയും ചെയ്തിട്ടും ചാരായ തൊഴിലാളികൾക്ക് നിയമനം നൽകാൻ സർക്കാർ തയാറായില്ല.
Liquor 3

ഇതോടെ തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2002ലെ സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് ചാരായതൊഴിലാളികളെ ബിവറേജസ് കോർപ്പറേഷനിൽ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുമറികടുക്കുന്നതിനായി സുപ്രീം കോടതിയ സമീപച്ച സർക്കാർ ഹൈക്കോടതി വിധിയിൽ സ്റ്റേയും നേടി. പത്ത് ശതമാനം ഷോപ്പുകൾ നിർത്തലാക്കുകയാണെന്നും തൊഴിലവസരങ്ങൾ ഇല്ലെന്നും സത്യവാങ് മൂലം നൽകി. എന്നാൽ ഈ സത്യവാങ്മൂലം മറികടന്നാണ് സർക്കാർ ഇപ്പോൾ എംപ്ലോയ്മെന്‍റിൽ നിന്നും താൽക്കാലിക ജീവനക്കാരെ നിയമക്കാൻ നീക്കം നടത്തുന്നത്.


English summary
Government thretens liquor workers rehabilitation project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X