കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമസഭയിൽ.. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കും. നവംബര്‍ ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. അതേസമയം സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടിഎന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

solar

ലക്ഷങ്ങളുടെ സ്വർണവുമായി നടി മുങ്ങി.. കാമുകനെ ഉപയോഗിച്ച് പോലീസ് തന്ത്രം.. ഒടുക്കം പിടിയിൽലക്ഷങ്ങളുടെ സ്വർണവുമായി നടി മുങ്ങി.. കാമുകനെ ഉപയോഗിച്ച് പോലീസ് തന്ത്രം.. ഒടുക്കം പിടിയിൽ

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ അഴിമതിക്കും ബലാത്സംഗത്തിനും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിന് സര്‍ക്കാരിന് എതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിനൊപ്പം അതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സഭയില്‍ വെക്കും.

English summary
Government to submit Solar Commission Report in State Assembly soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X