കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മാമുണ്ണാന്‍ ബംഗാളില്‍ നിന്ന് അരിയെത്തിക്കും,എല്ലാത്തിനും കാരണം കേരളത്തിന്റെ പേരുദോഷമെന്ന്

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്ത് 2000 നീതി സ്റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലും അരിവില വര്‍ദ്ധിച്ചിട്ടുണ്ട്, അതിനാല്‍ അവിടെ നിന്നുള്ള അരി വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് അരിയെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന് വിതരണക്കാര്‍ അരി നല്‍കുന്നില്ല, അത്രയ്ക്ക് പേരുദോഷമാണ് സംസ്ഥാനം ഉണ്ടാക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ വിതരണക്കാരില്‍ അരി വാങ്ങിയ ശേഷം പണം നല്‍കിയില്ല. 157 കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സംസ്ഥാനത്തേക്ക് അരിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മാര്‍ച്ച് പത്തിനകം...

മാര്‍ച്ച് പത്തിനകം...

സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നതിനാല്‍ പശ്ചിമ ബംഗാളില്‍ നിന്നും അരിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരിയെത്തിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. ആന്ധ്രില്‍ നിന്ന് അരി ലഭിക്കാത്തതിനാല്‍ സഹകരണ മേഖലയിലെ ഒരു കണ്‍സോര്‍ഷ്യം ബംഗാളിലെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 10നകം അരിയെത്തിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പേരുദോഷം...

കേരളത്തിന്റെ പേരുദോഷം...

നിലവില്‍ കേരളത്തിന് വിതരണക്കാര്‍ അരി നല്‍കുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ അരി പണം നല്‍കാത്തതിനാലാണ് വിതരണക്കാര്‍ അരി നല്‍കാത്തതെന്നും മന്ത്രി പറഞ്ഞു. അത്രയേറെ പേരുദോഷമാണ് സംസ്ഥാനം ഉണ്ടാക്കിവെച്ചിട്ടുള്ളത്. 157 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി...

ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി...

ഒരു കിലോ ജയ അരിയ്ക്ക് 48 രൂപയാണ് വില, മട്ടയ്ക്ക് 43 രൂപയും സുരേഖയ്ക്ക് 37 രൂപയുമാണ് വില. പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളില്‍ നിന്നും കുറഞ്ഞവിലയ്ക്ക് അരിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്ത് 2000 നീതി സ്റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

English summary
minister says that Government tries to buy rice from bengal to resolve the crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X