കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യകിറ്റ്; ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പലവ്യജ്ഞനകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളക്‌പൊടി, മല്ലിപൊടി, മഞ്ഞല്‍പ്പൊടി, സാമ്പാര്‍പ്പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.

pinarayi vijayan

ഓഗസ്റ്റ് അവസാന ആഴ്ച്ചയോടെ ഇതിന്റെ വിതരണം ആരംഭിക്കും. ഇത് കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies

ഒപ്പം സംസ്ഥാനത്ത് കടലാക്രമണം ശക്തമായ സാഹചര്യത്തില്‍ ബണ്ട് സംരക്ഷണം, കടല്‍തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍ പണം വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ജലസേചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവൃത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ ജിയോ ട്യൂബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്നു ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ചു ലക്ഷം രൂപ വരെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 272 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.

'എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്.. ഭരണ പരിഷ്ക്കാര കമ്മീഷന്റെ പരാജയം'; രൂക്ഷ വിമർശനം'എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്.. ഭരണ പരിഷ്ക്കാര കമ്മീഷന്റെ പരാജയം'; രൂക്ഷ വിമർശനം

ജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പംജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പം

English summary
Government Will Free Onam Kit For All Ration card Holders in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X