• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് വലിയ പാരമ്പര്യ വ്യവസായ കേന്ദ്രങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. അതേസമയം ഐടി വ്യവസായം പോലുള്ള മേഖലകളില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും കേരളത്തിന്റെ വരുമാനത്തെക്കുറിച്ചുള്ള ചർച്ചകള്‍ വരുമ്പോള്‍ ഉയർന്ന് വരുന്ന പ്രധാന ആരോപണമാണ് വ്യവസായങ്ങളൊന്നും ഇല്ലാത്ത കേരള സർക്കാർ മദ്യവും ലോട്ടറിയും വിറ്റാണ് സാമ്പത്തികമായി പിടിച്ച് നില്‍ക്കുന്നുവെന്നുള്ളത്.

സർക്കാറുമായുള്ള പോരില്‍ അടുത്തിടെ ഗവർണ്ണർ ആരിഫ് ഖാന്‍ തന്നെ ഈ ആരോപണം ഉയർത്തുകയും ചെയ്തു. ലോട്ടറിയുടേയും മദ്യത്തിന്റേയും വരുമാനം സംബന്ധിച്ച് രാഷ്ട്രീ വിവാദങ്ങളും പ്രചരണങ്ങളും ഏറെയുണ്ടെങ്കിലും ഇതെല്ലാം വെറും അസംബന്ധമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോട്ടറി - മദ്യ വരുമാനം സംബന്ധിച്ച കണക്കുകളും

2021-22 സാമ്പത്തികവർഷം സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നപ്പോഴാണ് ലോട്ടറി - മദ്യ വരുമാനം സംബന്ധിച്ച കണക്കുകളും വ്യക്തമായത്. 116640.24 കോടി രുപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം. ഇതില്‍ കേവലം 559.64 കോടി മാത്രമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു.

'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ

മദ്യത്തിൽനിന്ന്​ നികുതിയിനത്തിൽ ജി എസ്​ ടി വകുപ്പ്​

മദ്യത്തിൽനിന്ന്​ നികുതിയിനത്തിൽ ജി എസ്​ ടി വകുപ്പ്​ പിരിച്ചെടുത്തത്​ 12700 കോടിയാണ്​. എക്​സൈസ്​ ഡ്യൂട്ടിയായി ഈ കാലയളവില്‍ 2009.37 കോടി രൂപയും ഈ കാലയളവില്‍ സംസ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്. 2021 -22ൽ ലോട്ടറിയിൽനിന്നുള്ള വിറ്റുവരവ്​ 7145.22 കോടിയാണെങ്കിലും സമ്മാനവും കമ്മീഷനുമായി വലിയൊരു തുക ചിലവഴിക്കുകയും ചെയ്തു.

16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി

കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും

കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽനിന്നും മദ്യത്തില്‍ നിന്നാണുമെന്ന ഗവർണ്ണറുടെ വിമർശനത്തിനുള്ള പരോക്ഷ മറുപടി കൂടിയായിട്ടാണ് കെ എന്‍ ബാലഗോപാലിന്റെ നിയമസഭയിലെ മറുപടിയെ കാണുന്നത്. ഗവർണ്ണർ മാത്രമല്ല, രാഷ്ട്രീയ എതിരാളികളും പലപ്പോഴായി ഇത്തരമൊരു ആരോപണം കേരള സർക്കാറിനെതിരായി ഉയർത്താറുണ്ട്.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

നേരത്തെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും

നേരത്തെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും ഇ പ്രചരണം പൊളിച്ചടുക്കി രംഗത്ത് വന്നിരുന്നു. 2016-17/2019-20 വര്‍ഷങ്ങളില്‍ 1600ല്‍ പരം കോടി രൂപയായിരുന്നു കേരളത്തിന്റെ ലോട്ടറി വരുമാനം. ഇതു കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 2 ശതമാനം മാത്രമാണ്. കോവിഡ് കാലത്ത് ലോട്ടറി വില്‍പ്പന കുറഞ്ഞതോടെ ഇതു പരിഗണനാര്‍ഹമല്ലാത്ത തുകയായി കുറഞ്ഞുവെന്നുമായിരുന്നു തോമസ് ഐസക് അന്ന് വ്യക്തമാക്കിയത്.

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയില്‍ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. എന്നാല്‍ ഇതില്‍ നിന്നും നികുതി കിഴിച്ച് 60 ശതമാനത്തോളം സമ്മാനമായി നല്‍കും. വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകള്‍ 5.5 ശതമാനം കഴിഞ്ഞാല്‍ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേര്‍ത്താല്‍ 17 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുകയെന്നും തോമസ് ഐസക് വിശദീകരിച്ചു.

ലോട്ടറിയില്‍ നിന്നു വ്യത്യസ്തമായി മദ്യത്തി

ലോട്ടറിയില്‍ നിന്നു വ്യത്യസ്തമായി മദ്യത്തില്‍ നിന്നുള്ള വരുമാനം ഒരു പ്രധാന തനതു റവന്യു വരുമാനമാണ്. മാത്രമല്ല ബീഹാറിലും ഗുജറാത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് നില. എക്സൈസ്, വില്‍പ്പന നികുതികളിലൂടെയാണ് സർക്കാറിന് വരുമാനം ലഭിക്കുന്നത്. എക്സൈസ് നികുതി വരുമാനത്തിന്റെ താരതമ്യം നോക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്.

ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍പ്പോ

ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍പ്പോലും കേരളം വരുന്നില്ല. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം വില്‍പ്പന നികുതിക്കാണ്. തൊട്ടടുത്തു കിടക്കുന്ന കര്‍ണാടകവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ആശ്രിതത്വം കേരളത്തിനു മദ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല.
മദ്യത്തില്‍ നിന്നുള്ള റവന്യു വരുമാനം കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ ചെറിയ ശതമാനം മാത്രമാണെന്നും ഐസക് വിശദീകരിച്ചു.

English summary
Did government win lottery? 559.64 crores of revenue a year, more than 12000 crores from liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X