കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലര്‍ കൗണ്‍സില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി പുതിയ സമിതി രൂപീകരിക്കാന്‍ തീരുമാനമായി. സര്‍വ്വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ പി സദാശിവം വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം.

ചാന്‍സലര്‍ കൗണ്‍സില്‍ എന്നായിരിക്കും സമിതി അറിയപ്പെടുക. മൂന്ന് മാസത്തിലൊരിക്കല്‍ വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

P Sathasivam

കേരളത്തിലെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ആക്ഷേപങ്ങള്‍ അതിര് കടന്നപ്പോഴാണ് ഗവര്‍ണര്‍ നേരിട്ട് രംഗത്തെത്തിയത്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ചായിരുന്നു വൈസ് ചാന്‍സലര്‍മാരുടെ യോഗം നടന്നത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും, വൈസ് ചാന്‍സലര്‍മാരും ഗവര്‍ണറുടെ സെക്രട്ടറിയും അടങ്ങുന്നതായിരിക്കും ചാന്‍സലര്‍ കൗണ്‍സില്‍. സ്വാശ്രയ മേഖലയുടെ നിലവാരം ഉയര്‍ത്താനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ സിന്‍ഡിക്കേറ്റും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ട് നാളുകളേറെയായി. മറ്റ് സര്‍വ്വകലാശാലകളിലും സ്ഥിതി വ്യത്യസ്തമല്ല. എംജി സര്‍വ്വകലാശാലയും വിവാദങ്ങളുടെ ചുഴിയിലാണ്.

സര്‍വ്വകലാശാല ഭരണത്തില്‍ ചാന്‍സലര്‍ കൂടിയായ ഗര്‍വര്‍ണര്‍ ശക്തമായ ഇടപെടല്‍ നടത്തും എന്ന സൂചനയാണ് കൊച്ചിയില്‍ നടന്ന യോഗം നല്‍കുന്നത്. കൊച്ചിയില്‍ ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് വിദ്യാര്‍ത്ഥി സംഘനകള്‍ പ്രതിഷേധ മാര്‍ച്ച നടത്തിയിരുന്നു.

English summary
Governor P Sadasivam decides to form Chancellor's Council for better governance in Universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X