കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഗവർണർക്ക് അധികാരമില്ല: സീതാറാം യെച്ചൂരി

Google Oneindia Malayalam News

ദില്ലി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിസിയെ തിരിച്ച് വിളിക്കാനോ സംസ്ഥാനത്തെ മന്ത്രിയുടെ രാജി ചോദിക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കാനുളള ശ്രമം ആണ് നടക്കുന്നത് എന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

യെച്ചൂരിയുടെ പ്രതികരണം: ' ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ടികളും രംഗത്തു വരണം. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണം.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

governor

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷ പാർടികൾ കൈകോർക്കണം. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട്‌ പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്‌. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർടികളുടെ നേതാക്കളുമായി ചർച്ച നടത്തും. ഗുജറാത്ത്‌ മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിലേക്ക്‌ നയിച്ച കാരണങ്ങൾക്ക്‌ മറുപടി പറയാൻ ഗുജറാത്ത്‌ സർക്കാർ ബാധ്യസ്ഥരാണ്. അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം'.

skin-ബ്ലാക്ക് ഹെഡ്സാണോ വില്ലൻ? സിമ്പിളായി തന്നെ നീക്കാം, അറിയാം മാർഗങ്ങൾ

വിവിധ സർവ്വകലാശാല വിസിമാരിൽ നിന്നും ഗവർണർ രാജി ആവശ്യപ്പെട്ടതും ധനമന്ത്രി കെഎൻ ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും വലിയ വിവാദമായിരുന്നു. വിസിമാർ ഗവർണർക്ക് എതിരെ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഗവർണറുടെ പ്രീതി എന്നത് വ്യക്തിപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള സർവ്വകലാശാല സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയ 15 അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടല്ല കോണ്‍ഗ്രസിന് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യെച്ചൂരിയെ അറിയിച്ചു.

English summary
Governor has no constitutional power to recall VC, demand resignation of a minister: Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X