കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണറുടെ കത്തിലെ ഉള്ളടക്കം കോടതി അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവും; എകെ ബാലൻ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിൽ ഗവർണർ ആരിഫ് ഖാനെതിരെ മുൻ മന്ത്രി എകെ ബാലൻ. ഗവർണറുടെ നടപടി കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കത്തിലെ ഉള്ളടക്കം കോര്‍ട്ട്‌ അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. നീതിയും നിയമവും ഭരണഘടനയും നോക്കി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന്‌ പറഞ്ഞ്‌ ഗവണ്‍മെന്റ്‌ എടുത്ത നിയമനടപടികളെല്ലാം പൊതു സമൂഹത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യുകയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഗവര്‍ണ്ണര്‍ നിയമ വിരുദ്ധമായി താന്‍ സ്വീകരിച്ച നടപടിയെ എങ്ങനെ ന്യായീകരിക്കുമെന്നും എകെ ബാലൻ ചോദിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ

1


'ഗവര്‍ണ്ണറുടെ സമീപനം കോര്‍ട്ട്‌ അലക്ഷ്യം
ഗവര്‍ണ്ണറുടെ സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ 2020 ല്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ കത്ത്‌ കോര്‍ട്ട്‌ അലക്ഷ്യവും സുപ്രീം കോടതി വിധിക്ക്‌ എതിരുമാണ്‌. മാത്രവുമല്ല സര്‍ക്കാറിന്റെ റൂള്‍സ്‌ ഓഫ്‌ ബിസിനസ്സിന്‌ ഘടകവിരുദ്ധവുമാണ്.2010 - ലെ ഉമാദേവി /കര്‍ണ്ണാടക കേസുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടി വിധി ഗവര്‍ണര്‍ക്ക്‌ അിറയാത്തതല്ല. ഇത്‌ പ്രകാരം ഒരു പരിതസ്‌തിതിയിലും 4 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള ഒരാളെപോലും സ്ഥിരപ്പെടുത്താന്‍ കഴിയില്ല. 10 വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാണെങ്കില്‍പോലും 2010 ന്‌ ശേഷം സ്ഥിരപ്പെടുത്താനും കഴിയില്ല.

2


എംപ്ലോയീമെന്റ്‌ എക്‌സ്‌ചേഞ്ചും പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷനും നിലനില്‍ക്കുമ്പോള്‍ പിന്‍വാതില്‍ നിയമനും മെറിറ്റിനും സംവരണത്തിനും പ്രസക്തി ഇല്ലാതാക്കും എന്നതുകൊണ്ടാണ്‌ സുപ്രീം കോടതി സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്‌. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും സമാനമായ വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്‌.
ഗവര്‍ണ്ണര്‍ നല്‍കിയ ശുപാര്‍ശ പ്രകാരമുള്ള നിയമനം മുഖ്യമന്ത്രി ഇടപെട്ട്‌ സ്ഥിരപ്പെടുത്തിയിരുന്നെങ്കില്‍ അത്‌ സര്‍ക്കാരിന്‌ ഉണ്ടാകുന്ന അപകടം എന്തായിരിക്കുമെന്ന്‌ അറിയാത്ത ആളുമല്ലല്ലോ ഗവര്‍ണ്ണര്‍. ഇത്തരം കാര്യങ്ങളില്‍ വ്യക്തപരമായി മുഖ്യമന്ത്രിയെ അഡ്രസ്സ്‌ ചെയ്യുന്ന ഗവര്‍ണ്ണറുടെ സമീപനം ചട്ടവിരുദ്ധമാണ്‌.

3

നീതിയും നിയമവും ഭരണഘടനയും നോക്കി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന്‌ പറഞ്ഞ്‌ ഗവണ്‍മെന്റ്‌ എടുത്ത നിയമനടപടികളെല്ലാം പൊതു സമൂഹത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യുകയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഗവര്‍ണ്ണര്‍ നിയമ വിരുദ്ധമായി താന്‍ സ്വീകരിച്ച നടപടിയെ എങ്ങനെ ന്യായീകരിക്കും. ഇത്‌ സുപ്രീം കോടതി വിധിക്കെതിരായ ഗവര്‍ണ്ണറുടെ, സര്‍ക്കാരിനോടുള്ള സമ്മര്‍ദ്ദം വെളിവാക്കുന്നതാണ്‌. കത്തിലെ ഉള്ളടക്കം കോര്‍ട്ട്‌ അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണ്',എകെ ബാലൻ പറഞ്ഞു.

4


താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതേസമയം രാജ്ഭവന്റെ അതിഥികള്‍ക്ക് വകുപ്പിന്റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറ്റൊരു കത്ത് കൂടി ഇന്ന് പറുത്ത് വന്നിരുന്നു.വാഹനത്തിനായി പൊതുഭരണ വകുപ്പിന് അയച്ച കത്തായിരുന്നു പുറത്ത് വന്നത്. 2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

English summary
Governor's Letter; AK Balan says the action is contempt of court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X