മുഖ്യമന്ത്രിയെ വിളിച്ചു വരുത്താനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ല.. വിളിച്ചത് സൗഹൃദപരമെന്ന് കാനം !!

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിച്ചു വരുത്താനുള്ള അധികാരം സംസ്ഥാന ഗവര്‍ണര്‍ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍. ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. സംസ്ഥാന മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ല. സൗഹൃദത്തിന്റെ പേരിലായിരിക്കാം അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചിപ്പിച്ചതെന്നും കാനം പറഞ്ഞു.

അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായതോടെയാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയും ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. അക്രമ സംഭവങ്ങളില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍ സംഭവമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു.

Kanam Rajendran

സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. രാജേഷ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടും ആക്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് പിടികൂടിയിരുന്നു.

English summary
Kanam Rajendran about Governors meeting with Chief Minister.
Please Wait while comments are loading...