മേലാല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടില്ല: വലിയ ദുരിതം പുറത്താണെന്ന് മനസ്സിലായി; പരിഹസിച്ച് യൂത്ത് നേതാക്കള്‍
ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടിയെങ്കിലും കണ്ണൂർ സെന്‍ട്രല്‍ ജയിലിലുണ്ടായ സുരക്ഷാ വീഴ്ച സർക്കാറിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത പരിഹാസമാണ് സർക്കാറിനെതിരായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജയിലിനേക്കാള്‍ വലിയ ദുരിതമാണ് പുറത്ത് എന്ന് അറിഞ്ഞ ഗോവിന്ദച്ചാമി ഇനി പിണറായി സർക്കാർ ഉള്ള കാലം വരെ പുറത്തേക്ക് ചാടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വർക്കി ഫേസ്ബുക്കില്‍ കുറിച്ചത്.ഗോവിന്ദചാമി നോക്കിയപ്പോ ജയിൽ തുറന്ന് കിടക്കുന്നു. 'പുള്ളി ചാടി.. ചാടി കഴിഞ്ഞപ്പോ ആണ് മനസ്സിലായത് ജയിലിനെക്കാൾ വലിയ ദുരിതം ആണ് പുറത്ത് എന്ന്. റെയിൽവേ സ്റ്റേഷൻ വരെ പോകാൻ നോക്കുമ്പോ റോഡ് മുഴുവൻ പട്ടികൾ, പോരാഞ്ഞിട്ട് വഴി നീളെ കുഴി അതും കൂടാതെ എല്ലായിടത്തും ലൈൻ കമ്പി പൊട്ടി ഷോക്ക് അടിക്കാൻ നിക്കുന്നു.' അബിന്‍ വർക്കി ഫേസ്ബുക്കില്‍ കുറിക്കുന്നു.

എങ്ങാനും പരിക്ക് പറ്റി ആശുപത്രിയിൽ ചെന്നാൽ കെട്ടിടം വീണു മരിക്കും എന്ന് ഉറപ്പാണ്. അങ്ങനെ ആണ് വഴിയിൽ ഒരു കെട്ടിടം കണ്ടപ്പോ അവിടെ കയറി കിടക്കാം എന്ന് വിചാരിച്ചത്. അപ്പൊ നോക്കുമ്പോ കാണുന്നു അത് ഒരു സ്കൂൾ കെട്ടിടം. അവിടെയും രക്ഷയില്ല എന്ന് കണ്ട ചാമി അവസാനം ഒരു സമാധാനത്തിനു വേണ്ടി ഒരു കിണറിൽ അഭയം പ്രാപിച്ചു. അവിടെ കിടന്ന് അയാൾ തീരുമാനം എടുത്തു. ഇനി പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടില്ല. കാരണം ഇതിലും ഭേദം ജയിൽ തന്നെ. - എന്നും അദ്ദേഹം കുറിച്ചു.
"ഗോവിന്ദ ചാമിയെ പിടിച്ചു എന്ന വാർത്ത വരുന്നു. നല്ല കാര്യം, കേരളം ഈ നിമിഷം കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണത്. ഇനിയിപ്പോൾ അവരുടെ വരവാണ് ,കോട്ടിട്ടതും കൊട്ടിടാത്തതുമായ സകല അടിമകളുടെയും. അവർ സർക്കാരിനും അഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും സ്തുതി ഗീതം എഴുതി വായിച്ചു തുടങ്ങും. ആ മത്സരത്തിൽ ചിലർ പാടും 'പിണറായി വിജയൻ സഖാവിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതെ പുണ്യം, മുജന്മ സുകൃതം'" എന്ന് രാഹുല്‍ മാങ്കൂട്ടത്തിലും കുറിച്ചു.
ഈ കോലാഹലത്തിനു ഇടയിൽ 'മാധ്യമ പ്രവർത്തകരും' അല്ലാത്തവരുമായി നിഷ്പക്ഷരായ മനുഷ്യർ പങ്ക് വെക്കുന്ന ഒരു ചോദ്യമുണ്ട് "എന്ത് തോൽവിയാണ് നമ്മുടെ അഭ്യന്തര വകുപ്പ്?" കണ്ണൂർ ജയിൽ എന്നത് കൊടും കുറ്റവാളികൾ കഴിയുന്ന ഏറ്റവും അതിസുരക്ഷ സംവിധാനങ്ങൾ ഉള്ള ജയിൽ എന്നതാണ് വെപ്പ്. ആ ജയിലിന് ഉള്ളിലെ ജയിൽ എന്ന അറിയപ്പെടുന്ന ആ ജയിലിലെ ഏറ്റവും സുരക്ഷ സംവിധാനം ഉള്ള ബ്ലോക്കിൽ കഴിഞ്ഞ ഗോവിന്ദ ചാമിയാണ് ജയിൽ ചാടിയത്. ഒരു കൈ മാത്രമുള്ള ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയപ്പെടുന്ന ഒരു കൊടും കുറ്റവാളി ജയിൽ ചാടിയിട്ട് പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ജയിൽ ഉദ്യോഗസ്ഥരും ഇന്റലിജെൻസും ഈ വിവരം അറിയുന്നത് എന്ന് പറയുമ്പോൾ തന്നെ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ നമ്മൾ തിരിച്ചറിയണം.
കേരളത്തിന്റെ മുഖ്യമന്ത്രിയോടുള്ള അഭ്യർത്ഥനയാണ്, അങ്ങ് ഈ വാഴ്ത്തുപാട്ടിൽ അഭിരമിച്ചു ഇരിക്കാതെ ഒരു ആത്മ പരിശോധന നടത്തണം.. ആ പരിശോധനയിൽ അങ്ങക്ക് മനസ്സിലാകും 'സിസ്റ്റം' മുഴുവൻ തകരാറിലാണ്, പിന്നെയും പരിശോധിക്കുമ്പോൾ മനസ്സിലാകും ആ സിസ്റ്റത്തിന്റെ കേന്ദ്രം താങ്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications