പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി: പേരിലെ സാമ്യം പിഴവിന് കാരണമായെന്ന് സര്‍ക്കാര്‍
ജപ്തിയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നർപ്പോൾ തന്നെ വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പിഴവ് സമ്മതിച്ച് സര്‍ക്കാര്‍. തിരക്കിട്ട് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി.
പേരിലെ സാമ്യം ആണ് പിഴവ് പറ്റാന്‍ കാരണമെന്നാണ് വിശദീകരണം. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തല്‍ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ പേരിൽ ആണ്
ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജപ്തിയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നർപ്പോൾ തന്നെ വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
സ്വത്ത്‌വകകൾ ജപ്തി ചെയ്ത ആളുകളുടെ പി.എഫ്.ഐ ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ പുതുക്കിയ സത്യവാങ്മൂലം സംസ്ഥാന സർക്കാർ നൽകിയത്. നിലവിൽ 209 പേരുടെ സ്വത്തുവകകൾ മാത്രമാണ് പോപുലർഫ്രണ്ടുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയതെന്നാണ് സർക്കാർ അറിയിച്ചത്. ആദ്യഘട്ടത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയെന്നായിരുന്നു അറിയിച്ചിരുന്നത്.

ഹര്‍ത്താലില്‍ 5.2 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് പിഎഫ്‌ഐ നേതാക്കളില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കളുടെ ആസ്തികള്‍ ജപ്തി ചെയ്ത് തുക കണ്ടെത്താന്‍ കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ വിമുഖത കാണിച്ചെങ്കിലും കോടതി കർശനമായി തന്നെ ഇതിൽ ഇടപെട്ടു. 2022 സെപ്റ്റംബർ 23 നാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തിയത്.












Click it and Unblock the Notifications