ഉപദേശകരുടെ പട്ടിക നീളുന്നു!!! ഐടി മേഖലയിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ ഐടി പ്രൊഫഷണലുകളെ തേടുന്നു!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയുടെ വികസനത്തിനായി മുഖ്യമന്ത്രി പിണറായി വി‍യൻ ഐടി പ്രൊഫഷണലുകളുടെ സംഘത്തിന് രൂപം നൽകി. ഐടി മേഖലയുടെ വളർച്ചയ്ക്കായി മുഖ്യമന്ത്രിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറംഗസംഘം മുഖ്യമന്ത്രി രൂപീകരിച്ചത്.സംഘത്തെ നിയമിക്കാൻ ഹൈ പവർ ഐടി കമ്മിറ്റി തീരുമാനിച്ചു.

ചീഫ് മിനിസ്റ്റേഴ്സ് ഹലോ എന്നു പേരിട്ടിരിക്കുന്ന ഈ സംഘത്തിലേക്ക് മനേജ്മെന്റ മികവന്റെ അടിസ്ഥാനത്തിലാവും ഉദ്യോഗസ്ഥരെ നിയമിക്കുക. രാജ്യത്തിനകത്തോ പുറത്തോ ഉള്ള മുൻനിര സ്ഥാപനങ്ങളിൽ പഠിച്ച മനേജ്മെന്റ വിദഗ്ദ്ധരെയായിരിക്കും ഇ തസ്തികയിലേക്ക് പരിഗണിക്കുക. അപേക്ഷകർക്ക് കോർപ്പറേറ്റ് കമ്പനിയിലെ ഗവൺമെന്റ് സ്ഥാപനങ്ങളിലെ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

pinarayi

പ്രായം 40 വയസിനു താഴെയായിരിക്കണം.വിദഗദ്ധ സംഘത്തെ തെരെഞ്ഞെടുക്കുന്നത് കോഴിക്കോട് ഐഐഎം ഡയറക്ടറ്‍ അടക്കമുള്ള വിദഗദ്ധ സംഘമായിരിക്കും.രണ്ടു വർഷമായിരിക്കും ഇവരുടെ നിയമനം .കരാർ പൂർത്തിയായൽ ഇവരെ സർക്കാരിന്റെ മിഷൻ പദ്ധതിയിലേക്ക് നിയമിക്കും. മികവുറ്റവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിർത്തും

English summary
kerala government appointing 6 member team in helping cm in it feld.
Please Wait while comments are loading...