കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടത്തരങ്ങള്‍ കാണിക്കുന്ന രണ്ട് മന്ത്രിമാരുണ്ട്, സിപിഐക്കാരാണെന്ന് എംഎം മണി; മണിക്ക് കുശുമ്പ്‌ ?

മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുന്നുമെന്നാണ് മണിയുടെ ആക്ഷേപം. റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞായിരുന്നു

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഉടുമ്പുഞ്ചോല എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ എംഎം മണിയുടെ പ്രസംഗങ്ങള്‍ മിക്കപ്പോഴും വിവാദമാകാറാണ്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മണി നടത്തിയ പ്രസഗം എല്‍ഡിഎഫ് മുന്നണിബന്ധത്തെ തന്നെ ഉലയ്ക്കുന്ന തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സിപിഐ മന്ത്രിമാരെ പരിഹസിച്ച് എംഎം മണി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുന്നുമെന്നാണ് മണിയുടെ ആക്ഷേപം. റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ഇടുക്കി നെടുങ്കണ്ടത്ത് കര്‍ഷക സംഘം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മണി സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

mm-mani

സംസ്ഥാനത്തെ കാര്യങ്ങളില്‍ ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കും. ഇ ചന്ദ്രശേഖരന് സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ധാരണയവുമില്ല. ഇടുക്കിയിലെ കാര്യങ്ങളില്‍ വിവരക്കേട് പറയുകയാണ് അയാള്‍ ചെയ്യുന്നത്. ഇ ചന്ദ്രശേഖരന് കാസര്‍കോട്ടെ കാര്യമേ അറിയൂ എന്നും ഇനി എല്ലാം ശരിയാക്കിയെടുക്കണമെന്നുമായിരുന്നു മണിയുടെ പരിഹാസം.

കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെതിരെയും എംഎം മണി ആക്ഷേപിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിമന്ത്രിയ്ക്ക് കഴിയുന്നില്ല. പ്രശ്‌നപരിഹാരത്തിന് കര്‍ഷകരെ അണിനിരത്തേണ്ടി വരുമെന്നായിരുന്നു മണിയുടെ വാക്കുകള്‍.

എംഎം മണിയുടെ പരിഹാസത്തിനെതിരെ സിപിഐ രംഗത്തെത്തി. കുശുമ്പ് കാരണമാണ് മണിയുടെ പരാമര്‍ശങ്ങളെന്ന് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം തിരിച്ചടിച്ചു. മണ്ടത്തരത്തിന് ലോകറെക്കോര്‍ഡിട്ടവരാണ് എംഎം മണിയും മുന്‍ മന്ത്രി ഇപി ജയരാജനും. ഇവരാണ് സിപിഐഎമ്മിന്റെ പ്രതിസന്ധി.

മുന്നണി സംവിധാനത്തില്‍ പാടില്ലാത്തതാണ് മണിയുടെ പരാമര്‍ശമെന്നും സിപിഐ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ സിപിഎം എംഎം മണിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് സിപിഎം വ്യക്തമാക്കണം. മുന്നണി ബന്ധം തകര്‍ക്കുന്നതാണ് മണിയുടെ പ്രസംഗമെന്നും സിപിഐ ആരോപിച്ചു.

English summary
Govt Chief whip MM Mani strongly criticizes cpi ministers controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X