കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഗവര്‍ണര്‍മാര്‍ ഇവര്‍ ആയിരിയ്ക്കുമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ ഉള്‍പ്പടെ ആരെല്ലാമാണ് പുതിയ ഗവര്‍ണര്‍മാരായി ചുമതലയേല്‍ക്കുന്നത് എന്നതിനെപ്പറ്റി ഇന്ന് (ജൂലൈ 9) അറിയാം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരായ ബിഎല്‍ ജോഷി, എംകെ നാരായണന്‍, ശേഖര്‍ദാസ്, അശ്വിനി കുമാരി, വിവി പാണ്ഡു എന്നിവര് രാജി വച്ച ഒഴിവിലേയ്ക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിയ്ക്കുക. ആരെല്ലാമായിരിയ്ക്കും പുതിയ ഗവര്‍ണര്‍മാര്‍ എന്നറിയേണ്ടേ

ഒ രാജഗോപാല്‍

ഒ രാജഗോപാല്‍

കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രായക്കൂടുതല്‍ കേരളത്തിലെ ഈ മുതിര്‍ന്ന ബിജെപി നേതാവിന് വിനയായി. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നവരില്‍ ഒ രാജഗോപാലും ഉണ്ട്. കര്‍ണാടക ഗവര്‍ണറായി ഇദ്ദേഹത്തെ നിയമിയ്ക്കുമെന്നാണ് അറിയുന്നത്

കേസരി നാഥ് ത്രിപതി

കേസരി നാഥ് ത്രിപതി

ഉത്തര്‍പ്രദേശിലെ മുന്‍ നിയമസ്ഭ സ്പീക്കറായ കേസരി നാഥ് ത്രിപതിയും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നുണ്ട്.

രാം നായിക്

രാം നായിക്

ബിജെപി പ്രവര്‍ത്തകനും മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന രാം നായിക്കിനും ഗവര്‍ണര്‍ സ്ഥാനം കിട്ടാന്‍ സാധ്യതയുണ്ട്.

ലാല്‍ജി ടണ്ഠന്‍

ലാല്‍ജി ടണ്ഠന്‍

വാജ്‌പേയിയുടെ അനുയായിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലാല്‍ജി ടണ്‍ഠന്‍ ഗവര്‍ണര്‍ സഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നുണ്ട്.

കൈലാസ് ചന്ദ്ര ജോഷി

കൈലാസ് ചന്ദ്ര ജോഷി

മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ കൈലാസ് ചന്ദ്ര ജോഷിയും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നുണ്ട്.

സോളി സൊറാബ്ജി

സോളി സൊറാബ്ജി

മുന്‍ എജിയായ സോളി സൊറാബ്ജിയെ കേരളത്തിന്റെ ഗവര്‍ണറായി നിയമിയ്ക്കാനാണ് സാധ്യത

English summary
Govt likely to finalize list of new Governors on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X