കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭന്‍റെ നിധി മ്യൂസിയത്തിലെത്തിയാല്‍......

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി കോടതി ഉത്തരവിട്ടാല്‍ മ്യൂസിയത്തിലേയ്ക്ക് മാറ്റുമെന്ന് പറയുന്ന സര്‍ക്കാരിന് പക്ഷേ നിധിയ്ക്ക് ഏര്‍പ്പെടുത്തേണ്ട സുരക്ഷയെപ്പറ്റി ധാരണയില്ല. ശ്രീപ്തമനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പോലും സുരക്ഷിതമല്ലാത്ത നിധി പൊതുജനങ്ങള്‍ വന്നു പോകുന്ന മ്യൂസിയത്തിനുള്ളിലേയ്ക്ക് മാറ്റുമെന്ന സര്‍ക്കാര്‍ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടാല്‍ നിധി മ്യൂസിയത്തിലേയ്ക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചത്.

മ്യൂസിയത്തിലേയ്ക്ക് മാറ്റിയാല്‍ നിധി മോഷണം പോകുന്നതുള്‍പ്പടെ വന്‍ സുരക്ഷാ വീഴ്ചകളുണ്ടാകാനാണ് സാധ്യത. രാജകുടുംബത്തിന്റെ വിശ്വാസ്യതതയ്ക്കുള്ള ഉദാഹരണമാണ് നിധിശേഖരമെന്നും അതുപോലെ തന്നെ നിധി സംരക്ഷിയ്ക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്നതാണ് സംശയം.

Sree Padmanabha Swamy Temple

രാജകുടുംബത്തെ ആക്ഷേപിയ്ക്കുന്നതില്‍ മിതത്വം പാലിയ്ക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. രാജകുടുംബാഗംങ്ങള്‍ ക്ഷേത്രത്തിലെ നിധികടത്തിയെന്ന ആരോപണം സംബന്ധിച്ച് അമിക്കസ് ക്യൂറി സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് അതു ലഭിച്ചിട്ടില്ല. കേസ് സുപ്രീം കോടതി പരിഗണിയ്ക്കുന്നതിന് മുന്‍പ് തന്നെ ഈ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യും.

തിരുപ്പതി, ഗുരുവായൂര്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണസമിതി രൂപീകരിയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്ത് സുപ്രീംകോടതിയെ അറിയിക്കും. സമഗ്ര നിയമനിര്‍മ്മാണം സുപ്രീം കോടതിവിധി വന്നതിന് ശേഷമാകും.

English summary
Govt Mulls Setting up a Museum for Exhibiting Temple Treasure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X