ഇനി അവരുടെ 'അറവ്' നടക്കില്ല!! തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കണം!! സര്‍ക്കാര്‍ ഇടപെട്ടു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ വ്യാപാരികള്‍ കൊള്ള ലാഭമെടുക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ജിഎസ്ടിക്കു ശേഷം വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കോഴി ഇറച്ചിക്കു വില കുറയുമെന്നും തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്ക് കോഴി ഇറച്ചി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

1

ജിഎസ്ടി നിലവില്‍ വന്ന ശേഷം നിരവധി സാധനങ്ങള്‍ക്കാണ് വില കുറഞ്ഞതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. സപ്ലൈക്കോ സ്ഥാപനങ്ങളില്‍ നിരവധി സാധനങ്ങളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

2

നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത പല ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ നികുതിയെന്ന പേരില്‍ പണം ഈടാക്കുന്നുണ്ട്. കേരളത്തില്‍ 3500 ഓളം ഹോട്ടലുകളാണുള്ളത്. ഇതില്‍ 2500 എണ്ണത്തിനാണ് വാറ്റ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. ഈ ഹോട്ടലുകള്‍ക്കു മാത്രമേ ജിഎസ്ടി ഈടാക്കാനും അര്‍ഹതയുള്ളൂവെന്ന് തോമസ് ഐസക്ക് വിശദമാക്കി. പരമാവധി വില്‍പ്പന വിലയേക്കാള്‍ ഒരു പൈസ പോലും അധികം നല്‍കരുത്. സിനിമാ ടിക്കറ്റിന് വില കൂട്ടുന്നത് തോന്നാസ്യമാണ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
GST: Chicken price will decrease from monday onwards says govt
Please Wait while comments are loading...