കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ തള്ളി ഗൗരിയമ്മ; ഇടനിലക്കാരന്‍ ഐസക്ക്

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ പ്രതികരണത്തിന് ഗൗരിയമ്മയുടെ മറുപടി. ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും പിണറായി വിജയന്റെ വലിയ സെക്രട്ടറിയായ പ്രകാശ് കാരാട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഗൗരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ ടിഎം തോമസ് ഐസക്ക് ആണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ തോമസ് ഐസക്ക് ഇക്കാര്യം നിഷേധിച്ചു.

Gowri Amma

പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ്. പിണറായി വിജയന് ഓര്‍മക്കുറവായിരിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിത്തന്നെയാണ് തന്നെ ക്ഷണിച്ചത്. അല്ലാതെ സിപിഎമ്മിന്റെ കൂടെവെറുതെ നില്‍ക്കാന്‍ ഒരാളായിട്ടാണോ തന്നെ ക്ഷണിച്ചതെന്നും ഗൗരിയമ്മ ചോദിച്ചു.

ഗൗരിയമ്മ പറഞ്ഞത് വിസ്മയകരമായ കാര്യമാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. ആലപ്പുഴയിലെ എംഎല്‍എ എന്ന നിലയില്‍ ഗൗരിയമ്മയേയും ജെഎസ്എസ് നേതാക്കളേയും പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയെ സിപിഎം പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് മുന്‍ ജെഎസ്എസ് എംഎല്‍എ കെകെ ഷാജു പറഞ്ഞു. ജെഎസ്എസിനെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഷാജു ആരോപിച്ചു. ഗൗരിയമ്മയുടെ അവകാശവാദം സ്ഥിരബുദ്ധിയുള്ളവര്‍ വിശ്വസിക്കില്ലെന്നും ഷാജു പറഞ്ഞു.

English summary
Gowri Amma repeats, CPM offered CM candidateship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X